നടനും സംവിധായകനുമായ രമേഷ് പിഷാരടിയ്ക്കെതിരെ ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. നടന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോയ്ക്ക് നല്കിയ അടിക്കുറിപ്പാണ് അബ്ദുള്ളക്കുട്ടിയെ പ്രകോപിപ്പിച്ചത്.

തന്റെ ചിത്രങ്ങള്‍ക്കെല്ലാം വെറൈറ്റി ക്യാപ്ഷനുകള്‍ ആണ് പിഷാരടി നല്‍കാറുള്ളത്. അവ എല്ലാം തന്നെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്. പാറക്കെട്ടില്‍ കണ്ണുകളടച്ചിരിക്കുന്ന ഈ ചിത്രത്തിന് ‘മടിറ്റേഷന്‍’ എന്നൊരു ക്യാപ്ഷനായിരുന്നു താരം നല്‍കിയിരുന്നത്.

ഇതിനെതിരെ യാണ് അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്. ‘പിഷാരടി… നിങ്ങള്‍ നമ്മുടെ മഹാ സംസ്കാരത്തെ കൊഞ്ഞനം കാട്ടുകയാണ്,’ എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ മറുപടി കമന്റ്. പിഷാരടിയുടെ ചിത്രത്തിനൊപ്പം അബ്ദുള്ളക്കുട്ടിയുടെ കമന്റും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഇപ്പോള്‍.