‘അങ്കമാലി ഡയറീസ്’ എന്ന സിനിമയിലൂടെ സ്വന്തം പേര് തന്നെ കഥാപാത്രത്തിന്റെ പേരായി മാറിയ അപൂര്‍വ്വ നടനാണ് ആന്റണി വര്‍ഗീസ്. ചിത്രത്തിലെ കഥാപാത്രമായ പെപ്പെയുടെ പേരിലാണ് സിനിമ ഇറങ്ങിയ ശേഷം ആന്റണി അറിയപ്പെടുന്നത്. ഇപ്പോഴിതാ സുഹൃത്തുക്കളോടൊപ്പം ഹിമാലന്‍ മലനിരകളില്‍ വെക്കേഷന് മൂഡിലുള്ള ആന്റണിയുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്.
ഒട്ടനവധി സിനിമകള്‍ ഒന്നും ചെയ്തിട്ടില്ലെങ്കിലും ചെയ്ത സിനിമകള്‍ എല്ലാം ആരാധകര്‍ ഏറ്റെടുത്തവ ആയിരുന്നു. സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍, ജല്ലിക്കട്ട് എന്നീ സിനിമകളിലെ അഭിനയം എടുത്തു പറയേണ്ടത് തന്നെയാണ്. ജല്ലിക്കട്ട് ഓസ്കാര്‍ പുരസ്കാരങ്ങളില് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയായതും വാര്‍ത്തയായിരുന്നു. ഈ വര്‍ഷം നിരവധി സിനിമകളാണ് പെപ്പെയുടേതായി ഒരുങ്ങുന്നത്. ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, അജഗജാന്തരം, ആരവം, മേരി ജാന്‍, ദേവ് ഫക്കീര്‍ തുടങ്ങി നിരവധി സിനിമകള്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
Noora T Noora T
in Malayalam
ഹിമാലയന്‍ മലനിരകളില്‍ പെപെ, പുത്തന്‍ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍
-
Related Post