രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടു വീഴ്ച ചെയ്യരുത്; കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് ഉണ്ണി മുകുന്ദന്‍

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരത്തെ പിന്തുണച്ച് പോപ്പ് ഗായിക റിഹാന രംഗത്തെത്തിയതിന് പിന്നാലെ അന്താരാഷ്ട്രതലത്തില്‍ നിന്നും പിന്തുണയെത്തുന്നതിനെ വിമര്‍ശിച്ച് ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കം നിരവധി സെലിബ്രിറ്റികള്‍ രംഗത്തെത്തിയിയിരുന്നു.

ഇപ്പോഴിതാ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് നടന്‍ ഉണ്ണി മുകുന്ദനും രംഗത്ത് വന്നിരിക്കുകയാണ്. രാജ്യത്തിന്റെ പരമാധികാരത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ഇന്ത്യ ഒരു വികാരമാണ്, രാജ്യത്തിന്റെ പരമാധികാരത്തില്‍ ഒരിക്കലും വിട്ടുവീഴ്ച പാടില്ല. സ്വന്തം നിബന്ധനകളാല്‍ ഞങ്ങള്‍ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും അത് രമ്യമായി പരിഹരിക്കുകയും ചെയ്യും. അദ്ദേഹം കുറിച്ചു.

Vijayasree Vijayasree :