മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിതയായ താരമാണ് മൃദുല വിജയ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മൃദുല പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ വൈറലാകാറുണ്ട്. ഈ അടുത്തിടെയായിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂവിവ് എന്ന പരമ്പരയിലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ യുവകൃഷ്ണയും മൃദുലയും ഒന്നാകുന്ന വാര്‍ത്തയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇരുവരുടേയും വിവാഹനിശ്ചയം വളരെ ലളിതമായി അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു കഴിഞ്ഞത്.
ഡിസംബര്‍ 23 നായിരുന്നു വിവാഹനിശ്ചയം. ഇതിന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം വൈറലായിരുന്നു. എന്നിരുന്നാലും എന്നാണ് വിവാഹതീയതി എന്ന് താരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. ഈ വര്‍ഷം വിവാഹം ഉണ്ടാകും എന്ന സൂചന ഉണ്ടായിരുന്നു എങ്കിലും മൃദുല ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിരുന്നില്ല. അതിനുള്ള മറുപടി നല്‍കുകയാണ് ഇപ്പോള്‍ മൃദുല വിജയ്. ഒരു ആറുമാസം കഴിഞ്ഞു വിവാഹം ഉണ്ടാകും എന്നും, തീയതി തീരുമാനിച്ചിട്ടില്ല എന്നാണ് ഇന്‍സ്റ്റയില്‍ പങ്ക് വച്ച ഒരു യൂ ട്യൂബ് ചാനല്‍ ലിങ്കിലൂടെ മൃദുല പറഞ്ഞത്.
സീരിയല്‍ മേഖലയിലുള്ള രണ്ടു പേരുടെ വിവാഹമാണെങ്കിലും ഇതൊരു പ്രണയവിവാഹമല്ല. രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹം ആണ് എന്നാണ് ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങള്‍ ജീവിതത്തിലും ഒരുമിക്കുന്നതിന്റെ ആവേശം ഒട്ടും മറച്ചുവയ്ക്കാതെ പ്രേക്ഷകര്‍ ഇരുവര്‍ക്കും ആശംസകളും നേര്‍ന്നിരുന്നു. യുവയുടേയും മൃദുലയുടേയും പരമ്പരകളില്‍ അമ്മ വേഷം കൈകാര്യം ചെയുന്ന രേഖ രതീഷ് വഴി വന്ന ആലോചന രണ്ട് കുടുംബക്കാര്‍ക്കും ഇഷ്ടമായി ഉറപ്പിക്കുകയായിരുന്നു. വിവാഹശേഷവും അഭിനയരംഗത്ത് ഉണ്ടാകും എന്നാണ് മൃദുല അഭിപ്രായം പങ്ക് വച്ചത്. അതേസമയം വിവാഹത്തോടെ മൃദുലയുടെ സഹോദരിയും നടിയും ആയ പാര്‍വതി അഭിനയരംഗം വിട്ടിരുന്നു. ജീവിതനൗക ക്യാമറാമാന് അരുണ്‍ രാവണ്‍ ആണ് പാര്‍വതിയുടെ ഭര്‍ത്താവ്.
ഒന്നും ഒന്നും മൂന്നില്‍ അതിഥിയായി എത്തിയപ്പോള്‍ ഭാര്യ സങ്കല്‍പ്പത്തെ കുറിച്ച് യുവ റിമിയോട് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. രേഖ രതീഷിനും സ്ക്രീന്‍ നായിക മാളവികയ്ക്ക് ഒപ്പമാണ് യുവ ഷോയില്‍ എത്തിയത്. സ്ക്രീനില്‍ മാത്രമല്ല ജീവിതത്തിലും തന്റെ മകനാണ് യുവ കൃഷ്ണയെന്നും യുവയെ കുറിച്ച് ഒറ്റ വാക്ക് പറയാന്‍ റിമി ആവശ്യപ്പെടുമ്പോള്‍ നല്ലൊരു കുട്ടി എന്നുമാണ് രേഖ പറയുന്നു. ശേഷം വിവാഹസങ്കല്പത്തെക്കുറിച്ചു യുവയോട് റിമി ചോദിക്കുമ്പോള്‍’ ഒറ്റ കണ്ടീഷനേ ഉള്ളൂ എന്തൊക്കെ പ്രശ്നങ്ങള്‍ ലൈഫില്‍ ഉണ്ടായിരുന്നാലും ഇരുപത്തിനാല് മണിക്കൂറേ വാലിഡിറ്റി അതിനു ഉണ്ടാകൂ എന്ന് മൈന്‍ഡ് സെറ്റ് ഉള്ള ഭാര്യ ആയിരിക്കണം’, എന്നാണ് യുവ പറയുന്നത്. നിറഞ്ഞ കൈയ്യടിയോടെയാണ് ആരാധകര്‍ യുവയുടെ വാക്കുകള്‍ ഏറ്റെടുത്തത്.