‘അലി അക്ബറിന്റെ സിനിമ വിലക്കിയാല്‍ ആഷിക് അബുവിന്റെ സിനിമ വെളിച്ചം കാണില്ല’; സന്ദീപ് വാര്യര്‍

‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന പേരില്‍ മലബാര്‍ ഹിന്ദു വംശഹത്യ പ്രമേയമാക്കി അലി അക്ബര്‍ ഒരുക്കുന്ന സിനിമയുമായി ബന്ധപ്പെട്ട നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ചിത്രത്തിന് തിയേറ്ററില്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഇതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി വക്താവ് സന്ദീപ് ജി വാര്യര്‍.

ഹൈന്ദവ ജനതയുടെ പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും കഥപറയുന്ന സംവിധായകന്‍ അലി അക്ബറിന്റെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ വിലക്കെങ്കില്‍ ആഷിക്ക് അബുവിന്റെ സിനിമയും തിയേറ്റര്‍ കാണില്ലെന്ന് സന്ദീപ് ജി വാര്യര്‍ വ്യക്തമാക്കി. അലി അക്ബറിന്റെ സിനിമയുടെ പൂജയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലബാര്‍ ഹിന്ദു വംശഹത്യ ഹിന്ദുവിന്റെ പരാജയത്തിന്റെ ചരിത്രമല്ല, മറിച്ച് ഹൈന്ദവ ജനതയുടെ പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും ചരിത്രമാണെന്ന് സന്ദീപ് വാര്യയര്‍ അഭിപ്രായപ്പെട്ടു.

ആഷിക്ക് അബുവും സംഘവും വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിയെ മഹത്വവത്ക്കരിച്ചു കൊണ്ട് സിനിമ എടുക്കുമെന്ന പ്രഖ്യാപനം നടത്തി. ഇതിനെ വെല്ലുവിളിച്ചു കൊണ്ട് അലി അക്ബര്‍ നടത്തിയ സിനിമ പ്രഖ്യാപനം യഥാര്‍ത്ഥ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണത്തിന് കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് പ്രേരണയായെന്നും സന്ദീപ് വ്യക്തമാക്കി.

Vijayasree Vijayasree :