സ്‌റ്റൈലിഷ് ഗൗണില്‍ അതി സുന്ദരിയായി ഭാവന; ലൈക്കും കമന്റുമായി താരങ്ങളും ആരാധകരും

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താര സുന്ദരിയാണ് ഭാവന. തന്റെ പുത്തന്‍ ചിത്രളും ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുള്ള താരം തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ സൂപ്പര്‍ സ്‌റ്റൈലിഷ് ഗൗണില്‍ അതിസുന്ദരിയായി എത്തിയിരിക്കുന്ന ഭാവനയുടെ ചിത്രങ്ങളാണ്് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമായ ഭാവനയുടെ ചിത്രത്തിന് നിരവധി താരങ്ങളും കമന്റിട്ടിട്ടുണ്ട്. തീര്‍ത്തും വേറിട്ട സ്‌റ്റൈലില്‍ കസ്റ്റമൈസ്ഡ് ഡിസൈന്‍ ചെയ്തതാണ് ഗൌണ്‍. ബ്യൂട്ടിഫുള്‍ എന്നാണ് നടി ഐമ കമന്റായി കുറിച്ചിരിക്കുന്നത്. ഇതിന് ഭാവന റിപ്ലേയും നല്‍കുന്നുണ്ട്.

തന്റെ മൂന്നാം വിവാഹ വാര്‍ഷികത്തില്‍ താരം പങ്കിട്ട ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2018 ജനുവരി 22 നായിരുന്നു തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വച്ച് കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീന്‍ ഭാവനയെ താലിച്ചാര്‍ത്തിയത്. ഭാവനയുടെ നിരവധി സുഹൃത്തുക്കളും ആരാധകരും സമൂഹമാധ്യമങ്ങളിലൂടെ ഇരുവര്‍ക്കും വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു.

Vijayasree Vijayasree :