ഐഎഫ്എഫ്‌കെ രജിസ്‌ട്രേഷന്‍ ഇന്നു മുതല്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. രാവിലെ പത്ത് മണി മുതല്‍ ഐഎഫ്എഫ്‌കെയുടെ വെബ് സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യാനാകുക. മുമ്പ് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലോഗ് ഇന്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. തിരുവനന്തപുരം, പാലക്കാട്, എറണാകുളം, തല്ലശ്ശേരി എന്നിവടങ്ങളിലായി നാലിടത്താണ് ഇത്തവണത്തെ ചലച്ചിത്രോത്സവം.

ഒരാള്‍ക്ക് ഒരിടത്ത് മാത്രമേ രജിസ്റ്റര്‍ ചെയ്യാനാകൂ. കോവിഡ് നെഗറ്റീവ് ആണെങ്കില്‍ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. പാസ് നല്‍കുന്നതിന് മുമ്പ് ആന്റിജന്‍ പരിശോധന ഉണ്ടാകും. ഇതിന്റെ ചിലവ് അക്കാദമി തന്നെയാണ് വഹിക്കുന്നത്. റിസര്‍വേഷന്‍ ചെയ്‌തേ സിനിമ കാണാന്‍ സാധിക്കുകയുള്ളൂ.

ഫെബ്രുവരി 10 മുതല്‍ 14 വരെ തിരുവനന്തപുരത്ത്, ഫെബ്രുവരി 17 മുതല്‍ 21 വരെ എറണാകുളത്ത്, ഫെബ്രുവരി 23 മുതല്‍ 27 വരെ തലശ്ശേരിയിലും മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ പാലക്കാടുമായാണ് ചലച്ചിത്രോത്സവം നടക്കുന്നത്. 750 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. വിദ്യാര്‍ത്ഥികള്‍ക്ക് 400 രൂപയും. സ്വദേശത്തിന്റെ അടുത്തുള്ള ഫെസ്റ്റിവല്‍ വേദിയില്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ.

Vijayasree Vijayasree :