ആരാധനാലയം തകര്‍ത്ത കുറ്റവാളികളാണ് സമാധാനപരമായി പ്രതിഷേധിക്കാന്‍ കര്‍ഷകരോട് പറയുന്നത്: സിദ്ധാര്‍ത്ഥ്

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയെയും പ്രതിഷേധങ്ങളെയും പിന്തുണച്ച് നടന്‍ സിദ്ധാര്‍ത്ഥ്. ഒരു ആരാധനാലയം തകര്‍ത്ത് ഇല്ലാതാക്കിയവരെ ആഘോഷിച്ചവരാണ് ഇന്ന് രാജ്യത്തെ ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ പറയുന്നത്. എന്നായിരുന്നു സിദ്ധാര്‍ത്ഥ് പങ്കുവെച്ചത്.

”ഒരു ആരാധനാലയം തകര്‍ത്ത് ഇല്ലാതാക്കിയവരെ നമ്മള്‍ ആഘോഷിക്കുകയും, നിയമപരമായി കുറ്റവിമുക്തരാക്കുകയും ചെയ്തു. അത്തരത്തിലുള്ള ഹീനമായ അക്രമങ്ങള്‍ ചെയ്തവരാണോ ഇന്ന് രാജ്യത്തെ ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ പറയുന്നത്. വല്ലാത്ത മലക്കം മറച്ചില്‍ തന്നെ. അഭിപ്രായ വ്യത്യാസം തന്നെയല്ലെ ദേശസ്‌നേഹം. ഹാപ്പി റിപ്പബ്ലിക് ഡേ. ജയ് ശ്രീ റാം” എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.

കഴിഞ്ഞ ദിവസം നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലി വലിയ സംഘര്‍ഷങ്ങക്കിടയാക്കിയിരുന്നു. പോലീസ് ട്രാക്ടറുകളുടെ കാറ്റഴിച്ച് വിടുകയും പ്രതിഷേധക്കര്‍ക്കെതിരെ പോലീസ് വെടിവെപ്പ് നടത്തുകയും ചെയ്തു. ഇതില്‍ ഒരു കര്‍ഷകന്‍ മരണപ്പെടുകയും ചെയ്തിരുന്നു. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്കൊപ്പം എന്ന് കുറിച്ച സണ്ണി വെയ്ന്‍ #ടമേിറണശവേഎമൃാലൃ െഎന്ന ട്രെന്‍ഡിംഗ് ഹാഷ് ടാഗും ഫെയ്സ്ബുക്കില്‍ കുറിച്ചു. അതേസമയം, ഫെബ്രുവരിയില്‍ പാര്‍ലിമെന്റ് മാര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ് കര്‍ഷകര്‍.

Vijayasree Vijayasree :