പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിലൂടെ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട കുഞ്ഞനുജനായി മാറിയ താരമാണ് അച്ചു സുഗദ്. അച്ചു എന്ന പേരിനേക്കാള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതം കണ്ണന്‍ എന്ന പേരാകും. വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രീതി നേടിയ സാന്ത്വനം പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകര്ക്ക് പ്രിയപ്പെട്ടതാണ്. സീരിയല്‍ വിശേഷങ്ങള്‍ പോലെ തന്നെയാണ് ലൊക്കേഷന്‍ വിശേഷങ്ങളും ആരാധകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ബാലനും, ശ്രീദേവിയും അനിയന്മാരും ഒക്കെ പ്രേക്ഷകരുടെ പ്രിയങ്കരര്‍ ആണ്. പ്രേക്ഷകരുടെ സ്വന്തം കണ്ണന്‍ ആയി എത്തുന്ന അച്ചു സുഗദിന്റെ ചില വിശേഷങ്ങള്‍ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.
ഏറെ നാളത്തെ ആഗ്രഹമായിരുന്നു അഭിനയം എന്നും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി കണ്ണനായി സ്വീകരിച്ചതില്‍ സന്തോഷം ഉണ്ടെന്നും അച്ചു പറയുന്നു. ഇപ്പോള്‍ പ്രേക്ഷകരെ പോലെ തന്നെ എല്ലാവരും കണ്ണന്‍ എന്നാണ് വിളിക്കുന്നതെന്നും താനും അതേപോലെ തന്നെയാണ് യാഥാര്‍ത്ഥത്തിലും അവരെ വിളിക്കുന്നതെന്നും അച്ചു പറയുന്നു. വല്യേട്ടന്‍ എന്നും ശിവേട്ടന്‍ ഹരിയേട്ടന്‍ ഏട്ടത്തി അങ്ങനെ തന്നെ ആണ് എല്ലാവരെയും വിളിക്കുന്നത്. താന്‍ കൂടുതല്‍ സംസാരിക്കുന്നത് ശിവേട്ടനോട് ആണ്. ശിവേട്ടനോടൊപ്പം ആണ് ഉറങ്ങുന്നത് എന്നും അച്ചു ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
കുട്ടിക്കാലം മുതല്‍ അഭിനയ മോഹം ഉണ്ടായിരുന്നത് കൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് കുടുംബം ആയിരുന്നു. പ്രത്യേകിച്ചും അച്ഛന്‍. സ്വന്തം കഴിവില്‍ നടന്‍ ആയാല്‍ മതി എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. ഇന്ന് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതും അച്ഛന്‍ തന്നെ ആണ്. എന്റെ അഭിനയത്തിന് വീട്ടില്‍ മാര്‍ക്ക് ഇടുന്നത് അമ്മയും അനിയത്തിയുമാണ് എന്നും അച്ചു പറഞ്ഞു. ഓഡിഷന് പങ്കെടുക്കാന്‍ പോകുന്നതോടൊപ്പം ഒട്ടേറെ ജോലിക്ക് ഞാന്‍ പോയിട്ടുണ്ട്. വെല്‍ഡിങ് വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്തു. പ്ലംബിങ് ജോലി , സ്റ്റുഡിയോയില്‍ ജോലി, പെട്രോള്‍ പമ്പില്‍ ജോലി ചെയ്തു. പക്ഷേ അതൊന്നും ശരിയായില്ല. മനസ്സില്‍ അഭിനയം മാത്രം ഉള്ളത് കൊണ്ട് ആയിരിക്കണം അഭിനയത്തില്‍ എത്തിയത് എന്നും താരം പറയുന്നു.
കാലങ്ങളായുള്ള കഷ്ടപ്പാടിന് ശേഷമായാണ് കണ്ണനായി എത്തിയത്. കഥാപാത്രത്തിന് നല്ല റീച്ച് കിട്ടിയതില്‍ അതീവ സന്തുഷ്ടവാനാണ് . മനസ്സ് മടുത്ത് പോയ തരത്തിലുള്ള അനുഭവങ്ങളിലൂടെയാണ് കടന്നുപോയത്. കണ്ണന്‍ ആയി എത്തിയപ്പോഴും തന്റെ ശരീരം മെലിഞ്ഞതില്‍ എനിക്ക് ഏറെ സങ്കടവും ഭയവും ഉണ്ടായിരുന്നു. ജിമ്മില്‍ പോയി ശരീരം പുഷ്ടപ്പെടുത്താനോ എന്ന് ചിപ്പിച്ചേച്ചിയോട് ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഈ ശരീരം ഉള്ളത് കൊണ്ട് ആണ് ഓഡിഷനില്‍ നിനക്ക് അവസരം ലഭിച്ചത് എന്ന് ചിപ്പി ചേച്ചി പറയുമായിരുന്നു. അത് ആത്മവിശ്വാസം കൂട്ടി എന്നും അച്ചു പറയുന്നു.