ആ വേര്‍പാട് അപ്രതീക്ഷിതമായിരുന്നു, പത്ത് വര്‍ഷം മുമ്പ് ഡിവോഴ്‌സ് ആയെങ്കിലും ഇപ്പോള്‍ ജീവിതം ആസ്വദിക്കുകയാണ്‌; തുറന്നു പറഞ്ഞ് ചക്കപ്പഴത്തിലെ ‘ലളിത’

ഏറെ ജനപ്രീതിനേടി മുന്നേറുന്ന പരമ്പരയാണ് ചക്കപ്പഴം. വളരം ചുരുങ്ങിയ സമയം കൊണ്ടാണ് ഫ്ഌവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹാസ്യ പരമ്പര പ്രേക്ഷകര്‍ ഏറ്റെടുത്തത്. തനതായ അവതരണശൈലി കൊണ്ടു തന്നെ പരമ്പരയ്ക്ക് വന്‍ പിന്തുണയുമാണ് ലഭിക്കുന്നതും. എസ്പി ശ്രീകുമാര്‍, അവതാരക അശ്വതി ശ്രീകാന്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കുടുംബത്തില്‍ നടക്കുന്ന കൗതുകകരമായ നര്‍മ്മ സംഭവങ്ങളിലൂടെയാണ് പരമ്പര മുന്നേറുന്നത്. ഇതിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു സബിറ്റ ജോര്‍ജ്. പരമ്പരയില്‍ ശ്രീകുമാര്‍ അവതരിപ്പിക്കുന്ന ഉത്തമന്‍ എന്ന കഥാപാത്രത്തിന്റെ അമ്മ ലളിതയായി വേഷമിടുന്നത് സബിറ്റയാണ്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് അധികം സുപരിചിതമല്ലാത്ത മുഖം ആയിട്ടും സബിറ്റയെ ഇരുകയ്യും നീട്ടിയാണ് മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ സ്വീകരിച്ചത്.

മലയാളി അല്ലെ, പുതുമുഖ നടിയാണോ എന്ന് തുടങ്ങി നിരവധി സംശയങ്ങളും സബിറ്റയെ കുറിച്ച് ആരാധകര്‍ക്കുണ്ടായിരിന്നു. ഇപ്പോഴിതാ ചക്കപ്പഴത്തിലെത്തിയതിനെ കുറിച്ചും തന്റെ ജീവിതത്തെ കുറിച്ചും തുറന്നു പറയുകയാണ് സബിറ്റ. കോട്ടയം കടനാട് സ്വദേശിനിയായ സബിറ്റ കോട്ടയം രമേശ് വഴിയാണ് ചക്കപ്പഴത്തില്‍ എത്തുന്നത്. പഠന ശേഷം ചെന്നൈ എയര്‍പോര്‍ട്ടില്‍ ജോലി നോക്കിയിരുന്ന സമയത്താണ് വിവാഹം നടക്കുന്നത്. പിന്നീടുള്ള 20 വര്‍ഷങ്ങള്‍ സബിറ്റയുടെ ജീവിതം അമേരിക്കയില്‍ ആയിരുന്നു അത് കൊണ്ടുതന്നെ അമേരിക്കന്‍ സിറ്റിസണ്‍ ആണ്.

രണ്ടുമക്കള്‍ ആയിരുന്നു സബിറ്റക്ക്. മൂത്ത മകന്‍ മാക്‌സ്‌വെല്‍ ജനനസമയത്തുണ്ടായ ഒരു ഹെഡ് ഇഞ്ചുറി മൂലം ഭിന്നശേഷിക്കാരനായി മാറി. ശേഷം 12 ാം വയസ്സില്‍ മകന്‍ മരണത്തിന് കീഴടങ്ങി. അത് തന്റെ ജീവിതത്തിലെ വലിയൊരു ദുഃഖമായിരുന്നു എന്ന് സബിറ്റ പറയുന്നു. ഇളയ മകള്‍ സാഷ ഇപ്പോള്‍ അമേരിക്കയില്‍ പഠിക്കുകയാണ്. 10 വര്‍ഷം മുന്‍പ് ആണ് സബിറ്റ വിവാഹമോചിതയാകുന്നത്. ‘മക്കളുടെ എല്ലാ കാര്യങ്ങളും നോക്കി ഞാന്‍ ജീവിതത്തില്‍ പുതിയ അര്‍ഥം കണ്ടെത്തി’ എന്നും നടി പറയുന്നു.

ജീവിതത്തില്‍ ഒരു ബ്രേക്ക് വേണമെന്ന് തോന്നിയപ്പോഴാണ് താന്‍ അമേരിക്കയില്‍ നിന്നും നാട്ടിലേക്ക് എത്തിയത് എന്നും താരം പറയുന്നു. ചെറുപ്പത്തില്‍ കഌസിക്കല്‍ മ്യൂസിക്കും ഡാന്‍സുമൊക്കെ പഠിച്ചതും അഭിനയിക്കാനുള്ള ആഗ്രഹവും ആണ് മിനി സ്‌ക്രീനില്‍ എത്താന്‍ നിമിത്തമായത്. കര്‍ണാടക സംഗീതവും ഭരതനാട്യവും പഠിച്ച സബിറ്റയുടെ ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. പരസ്യ ചിത്രങ്ങളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ച താരം ബിഗ് സ്‌ക്രീനിലും തിളങ്ങിയിട്ടുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം അഭിനയം ഒരുതരം ലേര്‍ണിംഗ് ആണെന്നാണ് താരം പറയുന്നത്.

ഇപ്പോള്‍ കൊച്ചി കാക്കനാട് ഒരു ഫ്‌ളാറ്റും താരം സ്വന്തമാക്കി. അമേരിക്കയില്‍ സ്ഥിര താമസമാക്കിയ ശേഷം ആണ് യു.എസ് റിയല്‍ എസ്‌റ്റേറ്റ് ലൈസന്‍സ് സബിറ്റ നേടിയെടുത്തത്. ആ മേഖലയില്‍ കുറച്ചുകാലം ജോലി ചെയ്തു. ശേഷം മെഡിക്കല്‍ മേഖലയിലും കുറച്ചു കാലം പ്രവര്‍ത്തിച്ച സബിറ്റക്ക് ‘ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ’ കാര്‍ഡ് ഉള്ളതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും നാട്ടില്‍ വരുകയും തിരിച്ചു അമേരിക്കയ്ക്ക് സെറ്റില്‍ ചെയ്യുകയും ചെയ്യാം. എന്തായാലും അമേരിക്കയ്ക്ക് തിരിച്ചു പോകണം എന്നാണ് സബീറ്റയുടെ ആഗ്രഹം. പിന്നെ നല്ല ഓഫറുകള്‍ വന്നാല്‍ തിരിച്ചു വരണം എന്നും സബിറ്റ പറയുന്നു. ഇപ്പോള്‍ ഇതൊക്കെയാണ് പ്ലാന്‍ എന്നും എന്തായാലും മിനിസ്‌ക്രീന്‍ ജീവിതം ആസ്വദിക്കുന്നുണ്ടെന്നും അഭിമുഖത്തില്‍ സബിറ്റ വ്യക്തമാക്കി.

Vijayasree Vijayasree :