കേരളത്തിലെ 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവര്‍; ഇനി ബിജെപിയ്ക്ക് വേണ്ടി പ്രസംഗിക്കാന്‍ പോകില്ലെന്നും മേജര്‍ രവി

കേരളത്തിലെ 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് സംവിധായകനും നടനുമായ മേജര്‍ രവി. തനിക്ക് എന്ത് കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കെന്നും അദ്ദേഹം ആരോപിക്കുന്നു. സംസ്ഥാനത്തെ നേതാക്കള്‍ പറഞ്ഞാല്‍ താന്‍ മത്സരിക്കില്ലെന്നും മേജര്‍ രവി വ്യക്തമാക്കി.

ഇത്തവണ ഒരിടത്തു പോലും ബിജെപി നേതാക്കള്‍ക്ക് വേണ്ടി പ്രസംഗിക്കാന്‍ പോകില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. താഴെ തട്ടിലെ ജനങ്ങളെ ബിജെപി നേതാക്കള്‍ തിരിഞ്ഞ് നോക്കാറില്ലെന്നും ഗ്രൂപ്പ് പറഞ്ഞ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ആണ് ഇവര്‍ ശ്രമിക്കുന്നതെന്നുമാണ് മേജര്‍ രവി പറയുന്നത്.

രാഷ്ട്രീയം ജീവിതമാര്‍ഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കള്‍ക്ക് മസിലു പിടിച്ചു നടക്കാന്‍ മാത്രമേ അറിയൂ എന്നും എന്നും മേജര്‍ രവി അഭിപ്രായപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് തന്നെയാണ് ബിജെപി നേതാക്കള്‍ക്കെതിരെ മേജര്‍ രവി രംഗത്തെത്തിയിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മേജര്‍ രവി മത്സരിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പാലക്കാട് ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിലോ മത്സരിക്കുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇതിനെ തള്ളി രംഗത്തെത്തിയ അദ്ദേഹം ഇത്തരം പ്രചരണം വെറും ‘സ്റ്റണ്ട്’ മാത്രമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെയും മേജര്‍ രവി രംഗത്തെത്തിയത്.

Vijayasree Vijayasree :