തന്റെ ചിത്രത്തെക്കുറിച്ച് സലിം കുമാര്‍ പറഞ്ഞ വിമര്‍ശനത്തെ സ്വാഗതം ചെയ്യുന്നു; സത്യന്‍ അന്തിക്കാട്

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍ക്ക് എന്നും ഒരു പ്രത്യേക സ്വീകാര്യതയാണ് ഉള്ളത്. ഗ്രാമീണ, കുടുംബ പശ്ചാത്തലത്തിലുളള സിനിമകളിലൂടെയാണ് സത്യന്‍ അന്തിക്കാട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് ഉള്‍പ്പെടെയുളള താരങ്ങളെല്ലാം സത്യന്‍ അന്തിക്കാട് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റേതായി ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ഞാന്‍ പ്രകാശനും തിയേറ്ററുകളില്‍ വലിയ വിജയം നേടി. ഫഹദ് ഫാസില്‍ ആയിരുന്നു നായകന്‍.

അതേസമയം തന്റെ സിനിമകളെ കുറിച്ച് സലീംകുമാര്‍ ഒരിക്കല്‍ നടത്തിയ വിമര്‍ശനം സംവിധായകന്‍ തുറഞ്ഞു പറഞ്ഞിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് ഇതേകുറിച്ച് സംസാരിച്ചത്. സത്യന്‍ അന്തിക്കാട് സിനിമകള്‍ ഒരേ റൂട്ടില്‍ ഓടുന്ന ബസാണ് എന്നായിരുന്നു സലിംകുമാര്‍ പറഞ്ഞത്. എന്നാല്‍ സലീംകുമാറിന്റെ അന്നത്തെ വിമര്‍ശനം വാചകമേളയില്‍ വന്നപ്പോള്‍ താനും കേട്ടിരുന്നുവെന്നും അന്ന് നടന്റെ വാചകത്തെ മറ്റൊരു രീതിയില്‍ അടര്‍ത്തി എടുത്തു വ്യാഖ്യാനിച്ചതാണെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

അത് സലീംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ്. വിമര്‍ശനത്തെ എപ്പോഴും സ്വാഗതം ചെയ്യുന്ന ആളാണ് ഞാന്‍. സംവിധായകന്‍ പറയുന്നു. പക്ഷേ ചിലത് ഉള്‍ക്കൊളളാനാവില്ല. ഞാന്‍ ചെയ്യുന്ന സിനിമയുടെ ക്‌ളൈമാക്‌സ് ഇങ്ങനെ ചെയ്യൂ എന്ന് ചിലര്‍ പറയും. പക്ഷേ അവര്‍ പറയുന്നത് വലിയ മണ്ടത്തരമുളള ക്‌ളൈമാക്‌സ് ആകും. അപ്പോള്‍ ഞാന്‍ തന്നെ ചിന്തിച്ച ക്ലൈമാക്‌സ് ആണ് ബെറ്റര്‍ എന്ന് തോന്നും.

സ്വീകരിക്കേണ്ട അഭിപ്രായങ്ങള്‍ സ്വീകരിക്കുന്ന ഒരാള് തന്നെയാണ് ഞാന്‍. ഞാന്‍ എറ്റവും റിസ്‌ക് എടുക്കുന്നത് ഞാന്‍ ചെയ്യുന്ന ചെറിയ സബ്ജക്ടിലൂടെയാണ്. വലിയ ട്വിസ്‌റ്റോ ഒന്നും അവകാശപ്പെടാനില്ലാത്ത അവസാന ഭാഗത്ത് വലിയ നാടകീയത കൊണ്ട് വരാത്ത സിനിമകള്‍ ചെയ്യുന്നു എന്നത് തന്നെ വലിയ പരീക്ഷണമാണ്. സേഫ് ആയ റോഡിലൂടെ യാത്രക്കാരെ കൊണ്ട് പോകുന്ന ബസാണ് സത്യന്‍ അന്തിക്കാട് സിനിമകള്‍ എന്ന് സലീംകുമാര്‍ പറഞ്ഞ വിമര്‍ശനം ഞാന്‍ ശ്രദ്ധിച്ചിരുന്നു എന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

newsdesk :