പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തിലോട്ട് കടന്ന് വന്ന എന്റെ വളര്‍ത്തു പുത്രന് ‘അമ്മേടെ സ്വര്‍ണ ഉണ്ടക്ക്’ ഒരായിരം പിറന്നാള്‍ ഉമ്മകള്‍

ചക്കപ്പഴം എന്ന പരമ്പര വളരെ കുറച്ച് കാലം കൊണ്ടു തന്നെയാണ് പ്രേക്ഷകരുടെ സ്വീകരണമുറിയിലെ താരമായത്. സീരിയല്‍ മാത്രമല്ല, അതിലെ കഥാപാത്രങ്ങളെയും വളരെപ്പെട്ടെന്ന് തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. അവതാരകയില്‍ നിന്നും അഭിനേത്രിയായി അശ്വതി ശ്രീകാന്ത് എത്തിയതും, ഇടവേള അവസാനിപ്പിച്ച് അഭിനയത്തിലേക്ക് എസ്പി ശ്രീകുമാര്‍ മടങ്ങിയതും ഇതേ പരമ്പരയിലൂടെ ആയിരുന്നു. നര്‍ത്തകനായ അര്‍ജുന്‍ സോമശേഖറും ഈ പരമ്പരയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഇവരെകൂടാതെ ചില പുതുമുഖങ്ങളും പരമ്പരയില്‍ വേഷമിട്ടു.

പരമ്പരയിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയതും ചുരുങ്ങിയ സമയത്തിനുള്ളില്‍ ആണ്. നിരവധി ബാലതാരങ്ങളും വേഷം ഇടുന്നുണ്ട്. അതില്‍ ഏറ്റവും ചെറിയ കുട്ടി കണ്ണനും, പൈങ്കിളി എന്ന കഥാപാത്രത്തിന്റെ മകനും ആയി വേഷം ഇടുന്ന റൈഹുവിന്റെ പിറന്നാള്‍ ദിനം ആയിരുന്നു കഴിഞ്ഞദിവസം. സ്‌ക്രീനിലെ മകന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ശ്രുതി പങ്ക് വച്ച ഒരു വീഡിയോ ആണ് ഏറെ വൈറല്‍ ആകുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു താരം വീഡിയോ പങ്കുവെച്ചത്.

‘അവന്റെ പിറന്നാള്‍ പറഞ്ഞറിയിക്കാന്‍ ആകാത്ത വിധം സന്തോഷവും പുതിയൊരു അനുഭൂതിയും തരുന്നു. ഇനിയും നൂറു വര്‍ഷം ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിക്കട്ടെ. പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തിലോട്ട് കടന്ന് വന്ന എന്റെ വളര്‍ത്തു പുത്രന് അമ്മേടെ സ്വര്‍ണ ഉണ്ടക്ക് ഒരായിരം പിറന്നാള്‍ ഉമ്മകള്‍’, എന്ന ക്യാപ്ഷ്യനോടെയാണ് ശ്രുതി വീഡിയോ ഷെയര്‍ ചെയ്തത്. നിരവധി ആരാധകരും റൈഹുവിനു പിറന്നാള്‍ ആശംസകള്‍ നേരുന്നുണ്ട്.

newsdesk :