മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേയ്ക്ക് കടന്നു വന്ന താരമാണ് മംമ്ത മോഹന്‍ദാസ്. ഈ അടുത്ത് വിവാദങ്ങളില്‍പ്പെട്ടിരുന്ന താരം തന്റെ സുഹൃത്തുക്കള്‍ തനിക്കിട്ടിരിക്കുന്ന ഇരട്ടപ്പേര് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ‘പല സുഹൃത്തുക്കളും എന്നെ മംമ്ത മോഹന്‍ദാസ് എന്നല്ല മംമ്ത മോദി എന്നാണ് വിളിക്കുന്നത്. ഒരു ഘട്ടത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ കൂടിയപ്പോള്‍ ലോസാഞ്ചല്‍സില്‍ ജീവിതം പൂര്‍ണമായും അടിയറവു വെയ്ക്കേണ്ടി വന്നു. അങ്ങനെ 2015 ലെ സമ്മര്‍ മുതല്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ ഇന്ത്യ, കാനഡ, ദുബായ് എന്നിങ്ങനെ യാത്ര ചെയ്യുകയായിരുന്നു.

നേരത്തെ മംമ്ത പങ്കുവച്ച രസകരമായ വീഡിയോയിലും സുഹൃത്തുക്കള്‍ മംമ്ത മോദി എന്നു വിളിക്കുന്നത് കേള്‍ക്കാമായിരുന്നു. നവംബര്‍ അഞ്ചിന് ഒത്തുചേരുന്നതിനെ കുറിച്ചായിരുന്നു വീഡിയോയില്‍ സംസാരിച്ചിരുന്നത്. കൃത്യ സമയം ചോദിക്കുമ്പോള്‍ രണ്ട് മണിക്കൂര്‍ അല്ലെങ്കില്‍ മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് പറയാമെന്നായിരുന്നു മംമ്തയുടെ മറുപടി. ഇതോടെ ഇതെന്താ താന്‍ മോദിയാണോ എന്ന് സുഹൃത്തുക്കള്‍ ചോദിക്കുന്നതായിരുന്നു വീഡിയോ. സുഹൃത്തായ നടി ശ്രിന്ദ പ്രധാനമന്ത്രി മംമ്ത മോദി എന്ന് വിളിച്ച് കളിയാക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലൊയാണ് തന്റെ ഇരട്ടപ്പേരിനെ കുറിച്ച് താരം തുറന്ന് പറഞ്ഞത്.