ഒരു സിനിമ പൂര്‍ണ്ണമാകുന്നത് അത് തിയേറ്ററുകളില്‍ ‍ എത്തുമ്പോള്‍; അജു വര്‍ഗീസ്

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്നും സിനിമാ വ്യവസായം കരയറുന്ന സാഹചര്യത്തില്‍ സിനിമകള്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനാകുന്നതിന്റെ സന്തോഷം പങ്കിട്ട് അജുവര്‍ഗീസ്. ഒരു സിനിമ പൂര്‍ണ്ണമാകുന്നത് അത് തിയറ്ററുകളില്‍ എത്തുമ്പോഴാണെന്ന് താരം പറയുന്നത്. ഞങ്ങളുടെ സിനിമകള്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനൊരുങ്ങുന്നതില്‍ അതിയായ സതോഷമുണ്ടെന്നും താരം പറയുന്നു.

ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അജു വര്‍ഗീസ് മനസ് തുറന്നത്. അടുത്ത മാസം പുറത്തിറങ്ങുന്ന ‘സാജന്‍ ബേക്കറി സിന്‍സ് 1962’ന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു താരം. ചിത്രം ഫെബ്രുവരി 12ന് പുറത്തിറങ്ങും. സാജന്‍ ബേക്കറിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ അരുണ്‍ ചന്തുവിനൊപ്പം അജു വര്‍ഗീസും സച്ചിന്‍ ആര്‍ ചന്ദ്രനും ചേര്‍ന്നാണ്.

രഞ്ജിത മേനോന്‍ ആണ് നായിക. ലെനയും ഗണേഷ് കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം ഗുരു പ്രസാദ്. എഡിറ്റിംഗ് അരവിന്ദ് മന്‍മഥന്‍. എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍!മെന്റ്!സുമായി ചേര്‍ന്ന് ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

newsdesk :