അഭിനേത്രിയായും അവതാരകയായും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് മീനാക്ഷി അനൂപ.് മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം മീനൂട്ടി. കഴിഞ്ഞ ദിവസം സിനിമ മേഖലയില്‍ ദിവസ കൂലിക്ക് ജോലി ചെയ്യുന്ന ജീവനക്കാരന്റെ കുഞ്ഞിനെ അസുഖത്തിന് ചികിത്സിക്കാന്‍ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിച്ച് നടിയും അവതാരകയുമായ മീനാക്ഷി അനൂപ് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. പോസ്റ്റ് കണ്ട് നിരവധി പേരാണ് സഹായവുമായി എത്തിയത്. തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് ഒട്ടേറെ പേര്‍ പോസ്റ്റിനു താഴെ കമന്റും ചെയ്തിരുന്നു. എന്നാല്‍ ചിലര്‍ ഇത്രയും ഗൗരവമായ പോസ്റ്റിന് താഴെയും ആക്ഷേപ കമന്റുകളുമായി എത്തിയവര്‍ക്ക് ചുട്ടമറുപടി കൊടുത്തിരിക്കുകയാണ് മീനാക്ഷി.
‘കോടികള്‍ പ്രതിഫലം പറ്റുന്നവര്‍ നിറഞ്ഞു വിലസുന്ന സിനിമാ മേഖലയില്‍ ഉള്ളവര്‍ വിചാരിച്ചാല്‍ പോരെ? അതോ മലയാളികള്‍ ചാരിറ്റിയിലൂടെ മാത്രം ചികിത്സിക്കുകയൊള്ളുയെന്നുണ്ടോ? ജനങ്ങളുടെ മുന്നില്‍ ഇങ്ങനെ പോസ്റ്റിടാന്‍ അത്യാവശ്യത്തിലധികം തൊലിക്കട്ടി വേണം?’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് താഴെ മീനാക്ഷി കുറിച്ച മറുപടി ഇങ്ങനെ. ‘അങ്കിളേ, എന്നെ കൊണ്ട് കഴിയുന്ന ഒരു കുഞ്ഞു സഹായമാണെങ്കിലും ഞാന്‍ ചെയ്തിട്ടുണ്ട്..വലിയ വലിയ സിനിമക്കാരുടെ മുന്‍പിലൊക്കെ എത്തിക്കാന്‍ കാത്തിരുന്നാല്‍ സമയം കടന്ന് പോകുമെന്ന് ഉള്ളതു കൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റിട്ടത്..അങ്കിളിനു പറ്റുമെങ്കില്‍ മാത്രം സഹായിച്ചാല്‍ മതി. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഇത് പോലെയൊരു കമന്റിടാന്‍ കഴിഞ്ഞെങ്കില്‍ അങ്കിളിന്റെ തൊലിക്കട്ടിയും മോശമാണെന്നു ഞാന്‍ കരുതുന്നില്ല.’ എന്ന് മീനാക്ഷി മറുപടി നല്‍കി.
കഴിഞ്ഞ ദിവസമാണ് മീനാക്ഷി സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഈ ചേട്ടന്റെ കയ്യിലിരിക്കുന്ന കുഞ്ഞ് ഇപ്പോള്‍ വളരെ ക്രിട്ടിക്കല്‍ സ്‌റ്റേജില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്. പെട്ടെന്ന് പനി കൂടി തലച്ചോറിന് ബാധിച്ച് ഒരു വശം തളര്‍ന്നു പോയിരിക്കുന്നു. ഫിലിം ഫീല്‍ഡില്‍ വളരെ ചെറിയ രീതിയിലുള്ള ജോലി ചെയ്യുന്ന ഈ ചേട്ടന്റെ കുടുംബം സാമ്പത്തികമായി വളരെ മോശം അവസ്ഥയിലുമാണ്. ഈ കുഞ്ഞിന് ചികിത്സയ്ക്ക് വേണ്ടി സാധിക്കുമെങ്കില്‍ ഒരു ചെറിയ സഹായം ചെയ്യാമോ എന്നായിരുന്നു മീനാക്ഷിയുടെ പോസ്റ്റ്. കുറച്ച്‌നാളുകള്‍ക്ക് മുമ്പ് മീനാക്ഷി, ബോബന്‍ സാമുവല്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി പുറത്തിറങ്ങിയ അഡല്‍ട്ട് അല്ലെങ്കില്‍ ഹെര്‍ ഫസ്റ്റ് പെയിന്‍ എന്ന ഷോര്‍ട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം പുറത്തിറങ്ങി ഒരു മാസം പിന്നിട്ടപ്പോഴേക്കും 30 ലക്ഷത്തോളം കാഴ്ചക്കാരിലേക്ക് എത്തിചേര്‍ന്നു. അതുകൊണ്ടു തന്നെ ബാലതാരമായി ഒട്ടേറെ സിനിമകളില്‍ തിളങ്ങിയ മീനാക്ഷിയെ സംബന്ധിച്ച് അഡല്‍ട്ട് ഒരു വലിയ നാഴികക്കല്ലായിരുന്നു. തന്റെ കഥാപാത്രത്തിന് ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നത് ഇതാദ്യമായാണെന്ന് മീനാക്ഷി പറയുന്നു.