ആട് തോമയായി മോഹന്‍ലാലിനെ തന്നെ തിരഞ്ഞെടുക്കാന്‍ ഒരു കാരണമുണ്ടായിരുന്നു; ഭദ്രന്‍

യുവാക്കള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച സിനിമകളില്‍ ഒന്നായിരുന്നു ഭരതന്‍ സംവിധാനം ചെയ്ത സ്ഫടികം. സൂപ്പര്‍ഹിറ്റായി തിയേറ്ററുകളില്‍ നിറഞ്ഞ് നിന്ന ചിത്രം ഇന്നും മലയാളി പ്രേക്ഷകരുടെ ഇഷ്ട സിനിമകളില്‍ ഒന്നു കൂടിയാണ്. 1995 ല്‍ റിലീസ് ആയ ചിത്രത്തിനും ആട് തോമയ്ക്കും ഇന്നും ആരാധകര്‍ ഉണ്ടെങ്കില്‍ ചിത്രത്തിന്റെ റേഞ്ച് എത്രയാണെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.

എന്നാല്‍ സ്ഫടികത്തിലെ ആട് തോമയായി മോഹന്‍ലാലിനെ തന്നെ തിരഞ്ഞെടുക്കാനുണ്ടായ കാരണം പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. ലാലിന്റെ കണ്ണില്‍ ഒരു കുസൃതിത്തിളക്കമുണ്ടെന്നും അതുകൊണ്ട് മോഹന്‍ലാല്‍ അല്ലാതെ മറ്റൊരാളെ സ്ഫടികം എന്ന ചിത്രത്തില്‍ തനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ലെന്നും ഭദ്രന്‍ പറയുന്നു.

സര്‍വഗുണ സമ്പന്നന്‍മാരായ നായക കഥാപാത്രങ്ങളുടെ കാലത്ത് പോക്കിരിയും തന്നിഷ്ടക്കാരനുമായ ആടുതോമയെ ജനങ്ങള്‍ക്ക് ഇഷ്ടമാകുമോ എന്നൊരു സംശയം ആദ്യത്തെ നിര്‍മാതാവിന് ഉണ്ടായിരുന്നെന്നും അതിനാല്‍ ഗുഡ്‌നൈറ്റ് മോഹനെ സമീപിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കഥയുടെ ത്രെഡ് കേട്ടപ്പോള്‍ തന്നെ മോഹന് അതിന്റെ സാധ്യത പിടികിട്ടി എന്നും ഭദ്രന്‍ കൂട്ടിച്ചേര്‍ത്തു.

newsdesk :