തുറന്നുപറയുന്നതില്‍ നിന്ന് നമ്മളെ പേടിപ്പിച്ച് നിര്‍ത്തുന്നവരോട് പോയി പണി നോക്കാന്‍ പറയണം, അതൊന്നും ഈ നാട്ടില്‍ നടക്കില്ല

‌വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പ്രയാഗ മാര്‍ട്ടിന്‍. സാഗര്‍ ഏലിയാസ് ജാക്കി എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ അഭിനയം തുടങ്ങിയ പ്രയാഗ വളരെ വേഗമാണ് തെന്നിന്ത്യയില്‍ ശ്രദ്ധ നേടിയത്. മറ്റൊരാള്‍ ചെയ്തത് തെറ്റാണെന്ന് തോന്നുണ്ടെങ്കില്‍ അത് നമ്മളെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നുണ്ടെങ്കില്‍ അത് പറയാന്‍ ആരേയും പേടിക്കേണ്ടതില്ലെന്ന് പറഞ്ഞിരിക്കുകയാണ് താരം.

‘ഇപ്പോള്‍ എല്ലാവരും പ്രതികരിച്ചു വരുന്നുണ്ട്. എല്ലാവര്‍ക്കും ഒരു വോയ്‌സ് ഉണ്ട്. അതിന് ഇന്ന കുടുംബത്തില്‍ നിന്ന് വരണം എന്നോ ഇന്ന ജാതിയില്‍പ്പെടണമെന്നോ ഇന്ന പ്രായം ആവണമെന്നോ ഇന്ന ജോലി വേണമെന്നോ ഇന്ന ജെന്‍ഡര്‍ ആകണമെന്നോ ഒന്നുമില്ല.
മറ്റൊരാള്‍ ചെയ്തത് തെറ്റാണെന്ന് തോന്നുന്നുവെങ്കില്‍ അത് നമ്മളെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നുണ്ടെങ്കില്‍ അത് പറയാന്‍ ആരേയും പേടിക്കേണ്ടതില്ല. തുറന്നുപറയുന്നതില്‍ നിന്ന് നമ്മളെ പേടിപ്പിച്ച് നിര്‍ത്തുന്നവരുണ്ടാകാം. അത്തരക്കാരോട് പോയി പണി നോക്കാന്‍ പറയണം. അതൊന്നും ഇനി ഈ നാട്ടില്‍ നടക്കില്ല’എന്നും പ്രയാഗ പറയുന്നു.

അത്സേമയം, പ്രയാഗയുടെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം കീഴടക്കുകയാണ്. ഗൃഹലക്ഷ്മിക്കായി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം തുറന്ന് പറഞ്ഞത്. കിടിലന്‍ മേക്കോവര്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് പഴയ പ്രയാഗയല്ല എന്നും ഇത് അപ്‌ഡേറ്റഡ് പ്രയാഗയാണെന്നുമാണ് ആരാധകര്‍ പറയുന്നത്. നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിട്ടുണ്ട്.

newsdesk :