റിലീസിന് മണിക്കൂറുകള്‍ ബാക്കി; മാസ്റ്റര്‍ ഇന്റര്‍നെറ്റില്‍

റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ വിജയ് ചിത്രം മാസ്റ്റര്‍ ഇന്റര്‍നെറ്റില്‍. നാളെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ ദൃശ്യങ്ങളാണ് ചോര്‍ന്നത്. വിതരണക്കാര്‍ക്ക് വേണ്ടി നടത്തിയ പ്രദര്‍ശനത്തില്‍ നിന്നും റിക്കോഡ് ചെയ്തതാണ് ദൃശ്യങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ തുടക്ക സീനുകളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ഇത് വ്യാപകമായി സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെ നിരവധി പേരാണ് ഇത് കണ്ടതും.


ലോകേഷ് കനകരാജ് ആണ് മാസ്റ്ററുടെ സംവിധായകന്‍. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ പുറത്തിറങ്ങുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രമാണ് മാസ്റ്റര്‍. ദൃശ്യങ്ങള്‍ എല്ലാവരും ഷെയര്‍ ചെയ്തതോടെ ഇവ പങ്കുവെക്കരുതെന്ന് സംവിധായകന്‍ അഭ്യര്‍ത്ഥിച്ചു. ചോര്‍ന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍ പെടുന്നവര്‍ അവ റിപ്പോര്‍ട്ട് ചെയ്യണമെന്നും ലോകേഷ് ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 9 നു പുറത്തിറങ്ങേണ്ട ചിത്രം കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. വിജയ് സേതുപതി, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെര്‍മിയ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

newsdesk :