വണ്ടിക്കകത്തു ഇരുന്നു വീഡിയോ ഇട്ടാല്‍ ബാംഗ്ലൂര്‍ ആകില്ല മിഷ്ടര്‍..!!അയ്‌ന് മെനക്കെട്ടു ബാംഗ്ലൂര്‍ പോണം..! ചാക്കോച്ചനോട് മിഥുന്‍ മാനുവല്‍ തോമസ്

തന്റെ അഭിനയത്തോടൊപ്പം തന്നെ സൗഹൃദവും കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ് കുഞ്ചാക്കോ ബോബന്‍. തന്റെ സുഹൃത്തുക്കളെക്കുറിച്ച് ചാക്കോച്ചന്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. ഇപ്പോള്‍ ചാക്കോച്ചന്‍ പങ്കിട്ട വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുകയാണ് ഉറ്റ സുഹൃത്തും ‘അഞ്ചാം പാതിര’യുടെ സംവിധായകനുമായ മിഥുന്‍ മാനുവല്‍ തോമസ്. കാറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചിരിക്കുന്നത്. ‘ബാംഗ്ലൂര്‍ ഡേയ്‌സ്’ എന്നായിരുന്നു അതിന് ക്യാപ്ഷനും നല്‍കിയിരുന്നത്.

‘കലൂര്‍ റോഡില്‍ വണ്ടിക്കകത്തു ഇരുന്നു വീഡിയോ ഇട്ടാല്‍ ബാംഗ്ലൂര്‍ ആകില്ല മിഷ്ടര്‍..!! അയ്‌ന് മെനക്കെട്ടു ബാംഗ്ലൂര്‍ പോണം,’ എന്നാണ് വീഡിയോയ്ക്ക് മിഥുന്‍ നല്‍കിയ കമന്റ്. കമന്റിനു രസകരമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തിലും മിഥുന്‍ ആശംസയുമായി എത്തിയിരുന്നു.

‘അഞ്ചാം പാതിര’യുടെ വിജയത്തിനു പിന്നാലെ മറ്റൊരു ചിത്രത്തിനായി മിഥുനും കുഞ്ചാക്കോ ബോബനും കൈകോര്‍ക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ വിശദവിവരങ്ങള്‍ ഇരുവരും വ്യക്തമാക്കിയിട്ടില്ല. കൃത്യമായ ചേരുവകളെല്ലാം സമന്വയിപ്പിച്ച മിഥുന്‍ മാനുവല്‍ തോമസ്സിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു അഞ്ചാം പാതിര. മിഥുന്റെ മാത്രമല്ല, ചാക്കോച്ചന്റെയും കരിയറിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നു കൂടിയായിരുന്നു ഇത്. മെമ്മറീസിനുശേഷം മലയാളത്തിലിറങ്ങിയ മികച്ച ക്രൈം ത്രില്ലറായി തന്നെ അഞ്ചാം പാതിരയെവിശേഷിപ്പിക്കാം.

about kunjacko boban

Noora T Noora T :