‘പോയി ചത്തുകൂടെ തള്ളേ,’ വിമര്‍ശനങ്ങള്‍ക്ക് കൊലമാസ് മറുപടിയുമായി രജനി ചാണ്ടി

പ്രായം വെറുമൊരു അക്ഷ്രം മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു മുത്തശ്ശി ഗദ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ രജനി ചാണ്ടി. കഴിഞ്ഞ ദിവസം പുറത്തു വന്ന താരത്തിന്റെ ചിത്രങ്ങള്‍ കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. സ്റ്റൈലിഷ് ലുക്കിലുള്ള രജനിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് വിമര്‍ശനവും കുന്നുകൂടുകയാണ് ഇപ്പോള്‍.

സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ രജനിയ്‌ക്കെതിരെ സൈബര്‍ ആക്രമണവും രൂക്ഷമായിരിക്കുകയാണ്. ‘കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുബോഴാ ഓരോരോ അഭ്യാസങ്ങള്‍’ എന്നു തുടങ്ങി ‘തള്ള ഇതുവരെ ചത്തില്ലേ’ എന്നു വരെ കമന്റുകള്‍ നിറയുകയാണ്. എന്നാല്‍ തനിക്കെതിരെ വരുന്ന മോശം കമന്റുകള്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് രജനി ചാണ്ടി. ‘ഇതുവരെ ചത്തില്ലേ പോയി ചത്തുകൂടെ തള്ളേ, എന്നിങ്ങനെയുള്ള കമന്റുകള്‍ എല്ലാം കാണുന്നുണ്ട്. പക്ഷെ ഞാന്‍ എന്തു ചെയ്യണം എന്നത് എന്റെ തീരുമാനമാണ്’ എന്നാണ് രജനി ഒരു അഭിമുഖത്തില്‍ പറയുന്നത്. തന്റെ ഭര്‍ത്താവും മക്കളും കൊച്ചുമക്കളും നല്ല അഭിപ്രായമാണ് പറഞ്ഞതെന്ന് താരം പറയുന്നു.


തനിക്ക് 70 വയസാകാറായി എന്ന് കരുതി താന്‍ പോയി ചാവണം എന്ന് പറയാന്‍ ആര്‍ക്കാണ് അവകാശം. മോശം കമന്റ് ചെയ്യുന്നവര്‍ക്ക് സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ ആയിക്കോട്ടെ. താന്‍ മറ്റുള്ളവരെ ദ്രോഹിക്കാതിരിക്കുന്നിടത്തോളം കുറ്റബോധം തോന്നേണ്ട കാര്യമില്ലെന്നും രജനി പറയുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 2വില്‍ മത്സരാര്‍ത്ഥിയായി എത്തിയപ്പോഴാണ് താരം ഏറെ ശ്രദ്ധേയായത്. ഗാന്ധി നഗറില്‍ ഉണ്ണിയാര്‍ച്ച, ദ് ഗാംബ്ലര്‍ എന്നിവയാണ് താരത്തിന്റെ മറ്റ് ചിത്രങ്ങള്‍.

Noora T Noora T :