ആരുമറിയാതെ രാത്രിയില്‍ നടിയുടെ രഹസ്യ വിവാഹം, അടുത്ത സുഹൃത്തുക്കള്‍ പോലും അറിഞ്ഞത് എല്ലാം കഴിഞ്ഞ ശേഷം

കയല്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ആനന്ദി. നിരവധി കലാമൂല്യമുള്ള ചിത്രങ്ങളിലൂടെ േ്രപക്ഷകരുടെ പ്രിയ നായികമാരുടെ കൂട്ടത്തില്‍ മുന്‍പന്തിയിലെത്താന്‍ ആനന്ദിയ്ക്കായി. അഭിനയലോകത്ത് സജീവമായി നില്‍ക്കുന്ന ആനന്ദിയുടെ വിവാഹം കഴിഞ്ഞു എന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിവാഹത്തെ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളോ വാര്‍ത്തകളോ ഒന്നും പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ നടിയുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ വാര്‍ത്ത ശരിയാണെന്നാണ് വിവരം നല്‍കിയിരിക്കുന്നത്. ഒരു സൂചന പോലും ഇല്ലാതെ പെട്ടെന്ന് വിവാഹം കഴിഞ്ഞു എന്നുള്ള വാര്‍ത്ത സിനിമാ ലോകത്തെയും ആനന്ദിയുടെ ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ആനന്ദി വിവാഹിതയാകുന്നു എന്നതരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്. വ്യാഴാഴ്ച രാത്രി സ്വകാര്യമായി നടക്കുന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുക്കുന്നത്. അടുത്ത സുഹൃത്തുക്കളോട് പോലും ആനന്ദി വിവാഹം പറഞ്ഞിട്ടില്ലത്രെ. ഒരു ബിസിനസ്സുകാരനാണ് ആനന്ദിയുടെ ജീവിത പങ്കാളി എന്നാണ് ലഭ്യമാകുന്ന വിവരം. വരനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. തെലുങ്കാനയിലെ ഒരു കണ്‍വെന്‍ഷനല്‍ വെഡ്ഡിങ് സെന്ററില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

പ്രഭു സോളമന്‍ സംവിധാനം ചെയ്ത കയല്‍ എന്ന ചിത്രത്തിലൂടെയാണ് ആനന്ദി ശ്രദ്ധേയയാത്. മാരി സെല്‍വരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലെ ആനന്ദിയുടെ നായിക വേഷവും ഏറെ പ്രശംസകളും അംഗീകാരവും താരത്തിന് നേടി കൊടുത്തു. ബസ് സ്‌റ്റോപ്പ് എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ ആനന്ദി തമിഴ് സിനിമകളിലൂടെയാണ് ശ്രദ്ധേയയായത്. ചാണ്ടി വീരന്‍, തൃഷ ഇലാന നയന്‍താര, വിസാരണൈ, എനക്ക് ഇന്നൊരു പേര് ഇറുക്ക്, കടവുള്‍ ഇരുക്കാന്‍ കുമരാ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ ടൈറ്റാനിക് കാതലും കവുന്ത് പോകും എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു ആനന്ദി. ഒരു തെലുങ്ക് സിനിമ ഉള്‍പ്പടെ ആറോളം സിനിമകളുടെ തിരക്കിലും ആയിരുന്നു താരം. അതിനിടയിലാണ് വിവാഹ വാര്‍ത്ത പുറത്ത് വരുന്നത്. ഒരു ഞെട്ടലോടെയാണ് ആരാധകര്‍ വിവരം സ്വീകരിച്ചതെങ്കിലും വിവാഹ ശേഷവും ആനന്ദി അഭിനയം തുടരുമോ എന്നാണ് പതിവ് പോലെ ആരാധകര്‍ ചോദിക്കുന്നത്. എന്ത് തന്നെയായാലും ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ്അഭിനയ ലോകത്തേയ്ക്ക് ആനന്ദി തിരിച്ചെത്തും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

കുറച്ച് നാളുകള്‍ക്ക് മുമ്പ് താരജാഡയില്ലാതെ കൊച്ചിയുടെ വീഥിയിലൂടെ നടന്ന ആനന്ദിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം ശ്രദ്ധ നേടിയിരുന്നു. പല മലയാള സിനിമകളിലും അനന്ദിയെ കാസ്റ്റ് ചെയ്യാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നിട് അതെല്ലാം മാറുകയാണ് ഉണ്ടായത്. എന്നാല്‍ ആനന്ദി കൊച്ചിയിലെത്തിയത് താരത്തിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന്റെ സൂചനയെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ തമിഴിലെ ചില സംവിധായകര്‍ എന്നോട് ശരീരം പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് ആനന്ദി പറഞ്ഞത് ഏറെ വാര്‍ത്തയായിരുന്നു. തന്നോട് വിവരിച്ച തിരക്കഥയില്‍ മാറ്റം വരുത്തിയാണ് അവര്‍ അങ്ങനെ പറയുന്നതെന്നും ശരീരം കാണിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് എനിക്ക് ബുദ്ധിമുട്ടാണെന്നും ആനന്ദി അന്ന് വ്യക്തമാക്കിയിരുന്നു.

Noora T Noora T :