മണ്ടത്തരം ആയിപ്പോയി, ആ സിനിമകളെല്ലാം എന്നിലെ നടനെ അഭിനയത്തിന്റെ ഒരു പരിമിതിക്കുള്ളില്‍ നിര്‍ത്തി

മലയാളികളുടെ സ്വന്തം ചോക്ക്‌ലേറ്റ് താരമാണ് കുഞ്ചാക്കോ ബോബന്‍. മലയാളത്തില്‍ നായകനായി തിളങ്ങി നില്‍ക്കുന്ന സമയം, തമിഴില്‍ നിന്ന് വന്ന ഓഫറുകള്‍ നിരസിച്ചതിനെക്കുറിച്ച് മനസ്സു തുറന്ന് കുഞ്ചാക്കോ ബോബന്‍. താന്‍ ചെയ്ത ഹിറ്റ് ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ തന്നിലെ നടനെ ഒരു ചട്ടക്കൂടില്‍ ലഘൂകരിച്ചു നിര്‍ത്തുന്നതാണെന്നു മനസിലാക്കാന്‍ വളരെ വൈകിപ്പോയെന്നും തമിഴില്‍ നിന്ന് വന്ന ഓഫറുകള്‍ നിരസിച്ചത് മണ്ടത്തരമായിരുന്നോ എന്ന് ഇപ്പോള്‍ തോന്നാറുണ്ടെന്നും ചാക്കോച്ചന്‍ പറയുന്നു.

‘ഞാന്‍ ആദ്യമായി അഭിനയിച്ചത് ‘അനിയത്തി പ്രാവ്’ എന്ന സിനിമയിലായിരുന്നു. ചിത്രം വന്‍ വിജയമായിരുന്നു. അതിനു ശേഷം വന്നത് ‘നക്ഷത്രത്താരാട്ട്’ അതും ഹിറ്റായിരുന്നു. പിന്നെ വന്ന ‘നിറം’, ‘സ്വപ്നക്കൂട്’, ‘കസ്തൂരിമാന്‍’ തൂടങ്ങിയ സിനിമകളും ഹിറ്റായിരുന്നു.

ഈ ചിത്രങ്ങള്‍ക്കൊക്കെ മികച്ച വിജയം കൈവരിക്കാന്‍ സാധിച്ചു എങ്കിലും എന്നിലെ നടനെ അഭിനയത്തിന്റെ ഒരു പരിമിതിക്കുള്ളില്‍ നിര്‍ത്തിയ സിനിമകള്‍ ആയിരുന്നുവെന്നു തിരിച്ചറിയാന്‍ ഞാന്‍ വൈകി എന്നതാണ് സത്യം. ആ സമയത്ത് എനിക്ക് ഒരുപാട് തമിഴ് സിനിമകള്‍ വന്നു, പക്ഷെ എന്റെ ജീവിതത്തില്‍ പ്രൈവസി വേണമെന്ന ചിന്തയാല്‍ ഞാന്‍ അതൊക്കെ ഉപേക്ഷിച്ചു. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ അതൊക്കെ മണ്ടത്തരമായി തോന്നുന്നുവെന്നും താരം പറയുന്നു.

Noora T Noora T :