‘എന്റെ പ്രായത്തിലുള്ളവര്‍ക്ക് പറ്റിയ വല്ല റോളും ഉണ്ടോ, ലാല്‍ സാറിനോട് പറയുമോ’ ആരാധകന്റെ ചോദ്യത്തിന് വൈറല്‍ മറുപടിയുമായി നടന്‍ കൃഷ്ണ ശങ്കര്‍

വളരെ കുറച്ച് ചിത്രങ്ങലിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് കൃഷ്ണ ശങ്കര്‍. നേരം എന്ന ചിത്രത്തിലൂടെയാണ് താരത്തെ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയത്.

ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇപോഴിതാ ഒരു ആരാധകന്റെ ചോദ്യത്തിന് കൃഷ്ണ ശങ്കര്‍ നല്‍കിയ മറുപടിയാണ് വൈറലാകുന്നത്.

ഇന്‍സ്റ്റാഗ്രാം പേജിലൂടെയായിരുന്നു കൃഷ്ണ ശങ്കര്‍ ആരാധകര്‍ക്ക് മറുപടി പറഞ്ഞത്. എന്റെ പ്രായത്തിലുള്ളവര്‍ക്ക് പറ്റിയ വല്ല റോളും ഉണ്ടോ, ലാല്‍ സാറിനോട് പറയുമോ എന്നായിരുന്നു ചോദ്യം.

എന്നാല്‍ ലാലേട്ടനെ ഞാന്‍ ഒന്ന് കാണട്ടേ, ആദ്യം എന്റെ കാര്യം ശരിയാക്കട്ടെയെന്നായിരുന്നു കൃഷ്ണ ശങ്കറിന്റെ മറുപടി. ഏതായാലും കൃഷ്ണ ശങ്കറിന്റെ മറുപടി എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്.

വാതില്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് കൃഷ്ണ ശങ്കര്‍ എന്നാണ് വിവരം. കൃഷ്ണ ശങ്കറിനൊപ്പം വിനയ് ഫോര്‍ട്ടും പ്രധാന കഥാപാത്രമാകുന്ന വാതില്‍ എന്ന ചിത്രം സര്‍ജു രമാകാന്ത് ആണ് സംവിധാനം ചെയ്യുന്നത്.

Vijayasree Vijayasree :