വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും മലയാളികള്‍ക്ക് എണ്‍പതുകളിലെ നായികമാരോട് ഇന്നും ഒരു പ്രത്യേക ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ക്ക് ഇന്നും വലിയ പിന്തുണയാണ് ആരാധഅകര് നല്‍കുന്നത്. എല്ലാവരും പങ്ക് വെയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വനിത മാഗസിനു വേണ്ടിയുള്ള ഫോട്ടോഷൂട്ടിനായി ഒത്തു ചേര്‍ന്ന നടിമാരുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍. മാഗസിന്റെ ഫോട്ടോഗ്രഫറായ ശ്യാം ബാബുവാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

വിധുബാലയ, സീമ, അംബിക, പൂര്‍ണിമ ഭാഗ്യരാജ്, മേനക, ശാന്തികൃഷ്ണ, ജലജ, നദിയ മൊയ്തു എന്നിവരാണ് ഇത്തവണ ഒത്തുകൂടിയിരിക്കുന്നത്. വിധു ബാലയും ശാന്തികൃഷ്ണയും ആദ്യമായിട്ടായിരുന്നു ഇത്തവണ നേരില്‍ കാണുന്നത് എന്നത് ആരാധകരില്‍ കൗതുകമുണര്‍ത്തി. തികച്ചും അപ്രതീക്ഷിതമായി നടന്ന കൂടിച്ചേരല്‍ താരങ്ങളെ പോലെ തന്നെ ആരാധകരും ആസ്വദിച്ചു. എല്ലാ ലെജന്റ് താരങ്ങളെയും ഒന്നിച്ച് ഒരു ഫ്രെയ്മില് ലഭിച്ചത് വലിയ അനുഗ്രഹമാണെന്ന് ശ്യാം ബാബു ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവെച്ചുകൊണ്ട് പറഞ്ഞത്.

ചിത്രം പങ്ക് വെച്ച് നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്. കൊച്ചിന് ട്രിഡന്റിലാണ് ഫോട്ടോഷൂട്ട് നടന്നത്. എണ്‍പതുകളില്‍ തിളങ്ങി നിന്ന, തങ്ങളുടെ ഇഷ്ടനായികമാരെ ഒരുമിച്ച് കാണാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍. നിരവധി താരങ്ങളും പോസ്റ്റിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട്. എന്റെ കണ്ണുകളുടക്കിയത് നദിയയില്‍ ആണ് നിങ്ങളുടെയോ? എങ്ങനെയാണ് നദിയ മൊയ്തു ഇങ്ങനെ പ്രായം കുറയ്ക്കുന്നതെന്നും നിരവധി പേര് കമന്റായി ചോദിച്ചിട്ടുണ്ട്.