വളറെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായി മാറിയ താരമാണ് രസ്ന പവിത്രന്. ഊഴത്തില്‍ പൃഥ്വിരാജിന്റെ അനുജത്തിയായും ജോമോന്റെ സുവിശേഷങ്ങളില്‍ ദുല്‍ഖര്‍ സല്‍മാന്റെയും അനുജത്തിയായും രസ്ന തിളങ്ങിയപ്പോള്‍ പ്രേക്ഷകരും ഒരു അനിയത്തിക്കുട്ടിയായി ആണ് രസ്നയെ സ്വീകരിച്ചത്.
അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു രസ്നയുടെ വിവാഹം. വിവാഹശേഷം സിനിമയില്‍ നിന്നും ഒരു വര്‍ഷത്തെ ഇടവേള എടുത്ത ശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ തയ്യാറെടുക്കുകയാണ് താരം. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ് രസ്ന.
ഡാലിന് എന്റെ ഫേസ് ബുക്ക് ഫ്രണ്ടായിരുന്നു. ഫേസ്ബുക്കില്‍ ഞാനത്ര ആക്ടീവൊന്നുമായിരുന്നില്ല. ഫേസ്ബുക്ക് അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്യാന്‍ തുടങ്ങുന്ന സമയത്താണ് ഞാനിട്ട ഒരു ഫോട്ടോയ്ക്ക് ഡാലിന് കമന്റ് ചെയ്തത്. ഞാനാ കമന്റിന് മറുപടി നല്കി. അങ്ങനെ ചാറ്റിംഗ് തുടങ്ങി.
പിന്നീട് ഫോണ്‍ നമ്ബര്‍ കൈമാറി. നന്നായി സംസാരിക്കുന്നയാളാണ് ഡാലിന്. ചാറ്റ് ചെയ്യുമ്പോള്‍ തോന്നിയ പോസിറ്റീവ് നെസ് തന്നെ ഡാലിനോട് സംസാരിക്കുമ്പോഴും എനിക്ക് തോന്നി. ഒച്ചപ്പാടും ബഹളവുമൊന്നുമില്ലാത്ത മിതഭാഷിയായ ഒരാള്‍. എന്നാല്‍ തമാശകള്‍ പറഞ്ഞ് എന്നെ ചിരിപ്പിക്കുകയും ചെയ്യും.
ഞങ്ങളുടെ സംസാരത്തിനിടയ്ക്ക് സിനിമയും കടന്നുവരുമായിരുന്നു. ഞാന്‍ സുരേഷ് ഗോപിയുടെ വലിയ ഫാനാണ്; ഡാലിനുമതേ. മണിച്ചിത്രത്താഴിലെ ‘ഗംഗേ…’ എന്ന സുരേഷ് ഗോപി ഡയലോഗൊക്കെ ഞാന്‍ അനുകരിക്കുമായിരുന്നു.
ഡാലിനും സുരേഷ് ഗോപി ഡയലോഗുകള്‍ അനുകരിച്ച് എന്നെ ചിരിപ്പിക്കുമായിരുന്നു. രാവിലെ ആറ് മണിക്കൊക്കെ ഞങ്ങളുടെ ഫോണ്‍ വിളി തുടങ്ങുമായിരുന്നു. സംസാരം ചിലപ്പോള്‍ രണ്ട് രണ്ടര മണിക്കൂറൊക്കെ നീളും. അങ്ങനെ ചേച്ചി ശ്രദ്ധിച്ചു. നിത്യയെന്നാണ് ചേച്ചിയുടെ പേര്. ചേച്ചിക്ക് സംശയം തോന്നിയപ്പോള്‍ ഞാന്‍ ഒരുദിവസം ചേച്ചിക്ക് ഫോണ്‍ കൊടുത്തു. ചേച്ചിയും ഡാലിനുമായി സംസാരിച്ചു.
ഡാലിന് അന്ന് ഹൈദരാബാദിലായിരുന്നു ജോലി. ഞാന്‍ കണ്ണൂരില്‍ നിന്നും എറണാകുളത്തേക്ക് വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഡാലിന് ഒന്നും പറഞ്ഞില്ല. പക്ഷേ ട്രെയിന്‍ എറണാകുളത്തെത്തിയപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ ഡാലിനുണ്ടായിരുന്നു.
അത് എനിക്കൊരു സര്‍പ്രൈസായിരുന്നു. അന്നാണ് ഞങ്ങള്‍ തമ്മില്‍ നേരില്‍ കണ്ടത്. വളരെ ഫോര്‍മലായിട്ടായിരുന്നു ആദ്യ കൂടിക്കാഴ്ച. ഡാലിന് അല്പം മസില് പിടുത്തമൊക്കെയുണ്ടായിരുന്നു. പരസ്പരം പഞ്ചാര വര്‍ത്തമാനമൊന്നും പറയാത്ത ഒരു മെച്വേഡ് പ്രണയമായിരുന്നു ഞങ്ങളുടേത്.
‘ഒരു തീം ഷൂട്ട് ചെയ്യാനായിരുന്നു പ്ളാന്‍. ബാത്ത് ടബില്‍ വച്ചുള്ള ആ ഷൂട്ടില്‍ മൂടിപ്പൊതിഞ്ഞ വേഷം ധരിക്കാന്‍ പറ്റില്ലല്ലോ! അനിയത്തിക്കുട്ടിയെന്ന ഇമേജും എന്നെ അങ്ങനെ മോഡേണ്‍ വേഷത്തില്‍ കണ്ടിട്ടില്ലാത്തതും കൊണ്ടായിരിക്കാം പലര്‍ക്കും അതിശയം തോന്നിയത്. എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും ഒരു പെണ്‍കുട്ടി കാല് കാണിച്ചെന്ന് പറഞ്ഞ് ഭൂകമ്പമുണ്ടാക്കിയ ആള്‍ക്കാരല്ലേ.
സിനിമയില്‍ നാടന്‍ വേഷങ്ങളും മോഡേണ്‍ വേഷങ്ങളും ചെയ്യാം. ഗ്ളാമറിന് വേണ്ടി ഗ്ളാമര്‍ ചെയ്യാന്‍ എന്തായാലും തയ്യാറല്ല. ‘കല്യാണം കഴിഞ്ഞിട്ട് കഴിഞ്ഞ മാസം ഒരുവര്‍ഷമായി. കല്യാണം കഴിച്ച സമയത്തും സിനിമയില്‍ തുടരണമെന്നുതന്നെയായിരുന്നു ആഗ്രഹം. ഇപ്പോഴും സിനിമ തന്നെയാണ് എന്റെ ഫോക്കസ്’ എന്നും രസ്ന പറയുന്നു.
ആദ്യ ചിത്രമായ ഊഴത്തിന്റെ ചിത്രീകരണത്തെ കുറിച്ചും രസ്ന പറഞ്ഞിരുന്ന വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മേക്കപ്പ്മാന് മുന്നില്‍ ഇരുന്നപ്പോള്‍ കൂടുതല്‍ സുന്ദരിയാവും എന്നായിരുന്നു കരുതിയത്. എന്നാല്‍ മുഖത്ത് നീലനിറമൊക്കെ തന്ന് ഒരു മാതിരിയാക്കി. മരിച്ച് കിടക്കുന്ന രംഗമായിരുന്നു ആദ്യ ദിനത്തില്‍.
നല്ല സ്റ്റൈലായി പോയതിന് ശേഷമായിരുന്നു ഇത്. ബാലചന്ദ്രമേനോന് സാറും സീത മാമും നേരത്തെ തന്നെ ഇത് പോലെ കിടക്കുകയായിരുന്നു. അത് കണ്ടപ്പോള്‍ എനിക്കും സന്തോഷമായി. വില്ലനൊക്കെ വന്ന് അറ്റാക്ക് ചെയ്യുന്ന രംഗത്തില്‍ പേടിച്ച് പോയിരുന്നു. ആ രംഗം ചളമാക്കുമോയെന്ന ആശങ്കയായിരുന്നു സംവിധായകന് ജീത്തു ജോസഫിന് എന്നും രസ്ന പറഞ്ഞിരുന്നു.
മോഹന്‍ലാലിനെയാണോ മമ്മൂട്ടിയെയാണോ കൂടുതല്‍ ഇഷ്ടമെന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് രസ്ന നല്‍കിയത്. മമ്മൂട്ടി ഭര്‍ത്താവിനെപ്പോലെയും മോഹന്‍ലാല്‍ ടൈംപാസിനെപ്പോലെയുമായാണ് തോന്നുന്നതെന്നായിരുന്നു രസ്ന പറഞ്ഞത്. മമ്മൂട്ടിയെയാണ് കൂടുതല്‍ ഇഷ്ടമെന്നും രസ്ന പറഞ്ഞു.