മലയാള സിനിമ തന്നെ വേണ്ട വിധമാണോ ഉപയോഗിച്ചതെന്ന് അവര്‍ പറയട്ടെ, അങ്ങനെ ചെയ്യാന്‍ കഴിയാത്തത് എന്റെ പരാജയം

നിരവധി മനോഹര കഥാപാത്രങ്ങളിലൂടെ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച താരമാണ് മനോജ് കെ ജയന്‍. അനന്തഭദ്രത്തിലെ ദിഗംബരനും സര്‍ഗ്ഗത്തിലെ കുട്ടന്‍ തമ്പുരാനും എല്ലാം പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളാണ്. എന്നാല്‍ മലയാള സിനിമ തന്നെ വേണ്ടവിധമാണോ ഉപയോഗിച്ചതെന്ന് പ്രേക്ഷകരോട് തന്നെ ചോദിക്കേണ്ട ചോദ്യമാണെന്ന് പറഞ്ഞിരിക്കുകയാണ് മനോജ് കെ ജയന്‍ ഇപ്പോള്‍. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

‘മലയാള സിനിമ എന്നെ വേണ്ട വിധമാണോ ഉപയോഗിച്ചതെന്ന് പ്രേക്ഷകരോട് ചോദിക്കേണ്ട ചോദ്യമാണ്. ഞാന്‍ ചെറിയ ചെറിയ മോഹങ്ങളുമായിട്ടാണ് സിനിമയില്‍ വരുന്നത്. അപ്പോള്‍ ആ ചെറിയ മോഹങ്ങളില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ എനിക്ക് സാധിച്ചു.

പ്രേക്ഷകരാണ് പലപ്പോഴും തന്നോട് പറയുന്നത് മനോജ് കെ ജയന് എന്ത് കൊണ്ട് ‘അനന്തഭദ്രം’, പോലെ ‘പഴശ്ശിരാജ’ പോലെ ‘സര്‍ഗ്ഗം’ പോലെയുള്ള മികച്ച സിനിമകള്‍ കിട്ടുന്നില്ലെന്ന്. എപ്പോഴും അത്തരം കഥാപാത്രങ്ങള്‍ പ്രതീക്ഷിക്കാന്‍ പറ്റില്ലെന്നും അത് നൂറു കഥാപാത്രങ്ങള്‍ ലഭിക്കുമ്പോള്‍ ഒരിക്കല്‍ മാത്രം കിട്ടുന്നതാണെന്നും മനോജ് കെ ജയന്‍ പറഞ്ഞു. അതേസമയം, സെല്‍ഫ് മാര്‍ക്കറ്റിങ് ചെയ്യാന്‍ കഴിയാത്തത് തന്റെ പരാജയമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. 


Noora T Noora T :