കോവിഡിന്റെ രണ്ടാം വരവില്‍ ഉയര്‍ന്നു വന്ന സിനിമാ മേഖല വീണ്ടും പതനത്തിലേയ്ക്കാണ് പോകുന്നത്. ക്യാമറയ്ക്ക പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാരായ തൊഴിലാളികളെയാണ് ലോക്ഡൗണ്‍ ബാധിക്കുന്നത്.
എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ അറിയുമ്പഴേക്കും അവര്‍ക്ക് വേണ്ട സഹായം എത്തിക്കാന്‍ ശ്രമിക്കുന്നവര്‍ സിനിമ മേഖലയിലുണ്ടെന്ന് പറയുകയാണ് ഹരീഷ് പേരടി. ഒരു അഭിമുഖത്തില്‍ ആണ് താരം ഇതേ കുറിച്ച് പറഞ്ഞത്.
പ്രൊഡക്ഷന്‍ കണ്ട്രോളറായ ബാദുഷ കഴിഞ്ഞ ദിവസം സാമൂഹ്യ അടുക്കള വീണ്ടും ആരംഭിക്കാന്‍ പോവുകയാണെന്ന് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഹരീഷ് പേരടി സിനിമയില്‍ അകഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ ആളുകളുണ്ടെന്ന് പറഞ്ഞത്.
ഇനിയും ലോക്ഡൗണ്‍ നീണ്ട് പോവുകയാണെങ്കില്‍ ഒരുപാട് പ്രശ്നങ്ങള്‍ നമ്മള്‍ നേരിടേണ്ടി വരും. കാരണം സിനിമ മേഖല ഒന്ന് നാല് കാലില്‍ നില്‍ക്കാന്‍ തുടങ്ങുന്ന സമയത്താണ് വീണ്ടും ലോക്ഡൗണ്‍ വരുന്നത്.
ആരെയും കുറ്റപ്പെടുത്താന്‍ പറ്റാത്ത ഒരു സാഹചര്യമാണതില്‍ നിലവില്‍ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.