ഈ ലോക്ക്ഡൗണ്‍ സമയത്ത് വീട്ടിലിരുന്നപ്പോള്‍ കടുത്ത വിഷാദത്തിലൂടെയാണ് ഞാന്‍ കടന്നു പോയത്, വെളിപ്പെടുത്തലുമായി അപ്പാനി ശരത്ത്

അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് അപ്പാനി ശരത്ത്.

ഇപ്പോഴിതാ തന്റെ ലോക്ക്ഡൗണ്‍ അനുഭവത്തെ കുറിച്ച് പറയുകയാണ് താരം. സിനിമയില്‍ വരുന്നതിന് മുന്‍പ് അനുഭവിച്ചതിനേക്കാള്‍ നാലിരട്ടി സ്ട്രഗിള്‍ ഇപ്പോള്‍ അനുഭവിക്കുന്നുണ്ടെന്നാണ് നടന്‍ പറയുന്നത്.

ഇനിയും സിനിമകള്‍ ചെയ്യണം നല്ല സിനിമയുടെ ഭാഗമാകണം. അതിന് ഞാന്‍ നന്നായി പെര്‍ഫോം ചെയ്യണം. നല്ല സംവിധായകരുടെ അടുത്ത് പോയി ചാന്‍സ് ചോദിക്കണം. എന്റെ പെര്‍ഫോമന്‍സ് കാണാത്തവര്‍ക്ക് എന്റെ വര്‍ക്കുകള്‍ അയച്ചു കൊടുക്കണം എന്നും അദ്ദേഹം പറഞ്ഞു.

അഭിനയമോഹവുമായി സിനിമയില്‍ ദിനം പ്രതി പുതിയ ആളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഏറെ വിഷമകരമാണ് ഇവിടെ പിടിച്ചു നില്‍ക്കുക എന്നത്. നമ്മളും ആ മത്സരത്തിന്റെ ഭാഗമാണ്.

അതുകൊണ്ടു തന്നെ കഠിനാധ്വാനം ചെയ്യുക എന്നതല്ലാതെ മറ്റൊരു വഴി നമുക്ക് മുന്നിലില്ല. എനിക്ക് വരുന്ന കഥാപാത്രങ്ങള്‍ എന്തുമാകട്ടെ നൂറ് ശതമാനം ആത്മാര്‍ഥതയോടെ ചെയ്യുക എന്ന് മാത്രമാണ് എന്റെ വിചാരം.

എനിക്ക് അഭിനയമല്ലാതെ മറ്റൊരു തൊഴില്‍ അറിയില്ല. എനിക്ക് പിടിച്ചു നിന്നേ പറ്റൂ. ഈ ലോക്ക്ഡൗണ്‍ സമയത്ത് വീട്ടിലിരുന്നപ്പോള്‍ കടുത്ത വിഷാദത്തിലൂടെയാണ് ഞാന്‍ കടന്നു പോയത്.

എന്റെ പല പ്ലാനുകളും പൊളിഞ്ഞു. സിനിമയില്ല, വരുമാനമില്ല, ഇനി മുന്നോട്ട് എന്തു ചെയ്യണമെന്ന് അറിയുകയുമില്ല. ആകെ ആശങ്കയിലായിരുന്നു. പക്ഷേ എന്നെ ദൈവം കൈവിട്ടില്ല. ലോക്ഡൗണിന് ശേഷം ഏതാനും സിനിമകള്‍ വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Vijayasree Vijayasree :