പ്രസവം കഴിഞ്ഞപ്പോള്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്നെ പിടികൂടിക്കഴിഞ്ഞിരുന്നു, വീട്ടിലെത്തിയതും പൊട്ടിക്കരഞ്ഞു; തുറന്ന് പറഞ്ഞ് സമീറ റെഡ്ഡി

ഒരുകാലത്ത് തെന്നിന്ത്യയില്‍ സിനിമകളില്‍ നിറഞ്ഞ് നിന്നിരുന്ന താരമാണ് സമീറ റെഡ്ഡി. തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുള്ള സമീറ പലപ്പോഴും ബോഡി ഷേമിംഗിന് എതിരെയും മറ്റ് കളിയാക്കലുകള്‍ക്ക് എതിരെയും നടി രംഗത്ത് എത്തിയിട്ടുണ്ട്.

ഇപ്പോഴിതാ മാതൃദിനത്തോട് അനുബന്ധിച്ച് അമ്മയായതിന് ശേഷമുള്ള തന്റെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് സമീറ റെഡ്ഡി. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സമീറ ഇതേ കുറിച്ച് പറഞ്ഞത്.

‘ആദ്യ ഗര്‍ഭം ധരിച്ച് 9 മാസം കഴിഞ്ഞപ്പോള്‍ എന്റെ ഭാരം 105 കിലോയിലേക്ക് ഉയര്‍ന്നു. എന്റെ മകനെ കൈയ്യില്‍ കിട്ടിയ നിമിഷം, യഥാര്‍ത്ഥത്തില്‍ ഞാന്‍ സന്തോഷിക്കേണ്ട ദിവസമായിരുന്നു അന്ന്. എന്നാല്‍ എനിക്ക് അതിന് കഴിഞ്ഞില്ല. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്നെ പിടികൂടിക്കഴിഞ്ഞിരുന്നു.

എന്റെ ഭര്‍ത്താവ് അക്ഷയ് ആ സമയത്തും എല്ലാ പിന്തുണയുമായി കൂടെ നിന്നു. എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്, അക്ഷയുടെ അമ്മ ചോദിച്ചത്. കുഞ്ഞ് വളരെ ആരോഗ്യവാനാണ്, അക്ഷയ് എല്ലാത്തിനും കൂടെ നില്‍ക്കുന്നു. പിന്നെന്തിനാണ് നീ ഇങ്ങനെ വിഷമിക്കുന്നത് എന്ന് അവര്‍ എന്നോട് ചോദിച്ചിരുന്നു. എനിക്ക് ഉത്തരമില്ലായിരുന്നു.

ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ ശേഷം ഞാന്‍ നിലവിളിച്ച് കരഞ്ഞു. എന്റെ മകന് വേണ്ടി സന്തോഷിക്കാന്‍ കഴിയുന്നില്ലല്ലോ എന്ന കുറ്റബോധമായിരുന്നു മനസ്സുമുഴുവന്‍’,

പഴയ ഭംഗിയൊക്കെ പോയെന്ന് ചിലര്‍ തന്നോട് പരസ്യമായി പറഞ്ഞിരുന്നു എന്നാല്‍ അതൊന്നും തനിക്ക് വിഷമം ഉണ്ടാക്കിയിട്ടില്ല.’2018 ല്‍ എന്റെ രണ്ടാമത്തെ പ്രസവവും കഴിഞ്ഞു. ഗര്‍ഭിണിയായിരുന്ന സമയത്ത് തന്നെ ഞാന്‍ ഉള്ളിലുറപ്പിച്ചിരുന്നു, ഇത്തവണ ഈ പ്രശ്നങ്ങളെ ഞാന്‍ എന്റെ രീതിയില്‍ നേരിടുമെന്ന്’ എന്നും സമീറ പറയുന്നു.

Vijayasree Vijayasree :