അവളുടെ ഭര്‍ത്താവിനെ ചതിച്ചവള്‍ നാളെ ജിനുവിനെയും ചതിക്കില്ലെന്ന് എന്താണുറപ്പ്, ഭര്‍ത്താവിന്റെയും കാമുകിയുടെയും സ്വകാര്യ ചിത്രങ്ങളടക്കം പുറത്ത് വിട്ട് ഭാര്യ, മറുപടിയുമായി ജിനു കോട്ടയം

മിനി സ്‌ക്രീന്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച താരമാണ് ജിനു കോട്ടയം. കോമഡി സ്‌കിറ്റുകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച താരം ഏഷ്യാനെറ്റില േെകാമഡി സ്റ്റാര്‍സ് എന്ന പ്രോഗ്രാമിലൂടെയാണ് കൂടുതല്‍ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസമാണ് ജിനുവിനെതിരെ ഭാര്യ തനൂജ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയത്. മറ്റൊരാളുടെ ഭാര്യയും രണ്ട് കുട്ടികളുമുള്ള ഒരു സ്ത്രീയുമായി ജിനു ഒളിച്ചോടിയെന്നും താനും മകളും പെരുവഴിയാലായെന്നുമാണ് തനുജ പറഞ്ഞത്.

എന്നാല്‍ ഇപ്പോഴിതാ തനിക്കെതിരെ ഭാര്യ തനുജ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ജിനു കോട്ടയം. താന്‍ ആ വീട്ടില്‍ നിന്നു പോയിട്ടു കാലങ്ങളായെന്നും തന്നെയും തനുജയെയും നേരിട്ട് അറിയുന്നവര്‍ ജിനു ചെയ്തത് തെറ്റാണെന്ന് പറയില്ല, സത്യം പറഞ്ഞാല്‍ ആ വീട്ടില്‍ ഞാന്‍ പട്ടിക്ക് തുല്യമായിരുന്നെന്നു താനെന്നും ജിനു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു.

അതേസമയം, ജിനുവിന്റെയും വീണ ഇലന്തൂര്‍ എന്ന സ്ത്രീയുടെയും സ്വകാര്യ ചിത്രങ്ങളടക്കം തനൂജ പങ്കുവെച്ചിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു തനൂജ ചിത്രങ്ങളടക്കം പങ്കുവെച്ചത്. ‘ഇതാണോ പവിത്രമായ ഫ്രണ്ട്‌സ്ഷിപ്പ്…???ഒരു ഭാര്യയോടുള്ള വാശിയില്‍ ജിനുവിനോടൊപ്പം ഒളിച്ചോടിപ്പോകാന്‍ ആ വീണ ഇലന്തൂര്‍ എന്ന സ്ത്രീ വിവാഹം കഴിക്കാത്ത സ്ത്രീയല്ല…ഭര്‍ത്താവും, 10ഉം, 12ഉം വയസ്സുള്ള രണ്ട് മക്കളുടെ മാതാവും കൂടിയാണ് വീണ ഇലന്തൂര്‍…അവള്‍ക്കൊരു ഭര്‍ത്താവ് ഉണ്ട്…അവള്‍ക്കും ഒരു കുടുംബവുമുണ്ട്…

അതൊക്കെ ഉപേക്ഷിച്ച് ആ മക്കളേയും കൊണ്ട് ജിനുവിന്റെ വാശിയില്‍ കൂടെ ഇറങ്ങി വരണമെങ്കില്‍ വീണയ്ക്ക് ജിനുവിനോടുള്ളത് വെറും സൗഹൃദം മാത്രമാണോ…?അവളുടെ ഭര്‍ത്താവിനെ ചതിച്ചവള്‍ നാളെ ജിനുവിനെയും ചതിക്കില്ലെന്ന് എന്താണുറപ്പ്…?

കുഞ്ഞിന് 7 വയസ്സായപ്പോഴാണോ ഭാര്യയുടെ കുറവുകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്…?ഞാന്‍ മാത്രം സ്‌നേഹിച്ചത് കൊണ്ട് എന്നെ ജിനു കല്യാണം കഴിക്കണമെങ്കില്‍ ഞാനൊരു കോടീശ്വരിയായിരിക്കണം,,, അല്ലെങ്കില്‍ എല്ലാം തികഞ്ഞൊരു സുന്ദരിയായിരിക്കണം…ഇത് രണ്ടുമല്ലാത്തൊരാളെ സ്‌നേഹമില്ലാതെ പിന്നെ എന്തര്‍ത്ഥത്തിലാണ് കല്യാണം കഴിച്ചതും, ഇത്രയും വര്‍ഷങ്ങള്‍ ഒരുമിച്ച് ജീവിച്ചതും…?

എനിക്ക് നഷ്ടപ്പെട്ട എന്റെ ജീവിതം…എന്റെ മോളുടെ ഭാവി…എന്റെ സ്വര്‍ണ്ണാഭരണങ്ങള്‍… എന്റെ ചെറിയ ചെറിയ സമ്പാദ്യങ്ങള്‍…എല്ലാം നഷ്ടപ്പെടുത്തിയിട്ട് നീ എന്ന ചതിയന്‍ വലിയ മഹാനെപ്പോലെ സമൂഹ മാധ്യമത്തില്‍ വന്നിരുന്ന് മിടുക്കനാകാന്‍ ശ്രമിക്കുന്നോ…?

സ്വന്തം ജീവിതവും, എന്റെ ജീവിതവും, നമ്മുടെ മകളുടെ ജീവിതവും, വീണയുടെ ജീവിതവും, വീണയുടെ ഭര്‍ത്താവിന്റെ ജീവിതവും, വീണയുടെ മക്കളുടെ ഭാവിയും എല്ലാം തകര്‍ത്തത് നിന്റേയും വീണയുടേയും വെറും പ്രേമത്തിന് വേണ്ടിയാണെന്നത് നീ മറക്കരുത്…നിന്നെ ജീവനു തുല്യം സ്‌നേഹിച്ചിരുന്ന ഞാനും, നമ്മുടെ മകളും ഇന്ന് തെരുവില്‍…

നീ നിന്റെ കാമുകിയേയും അവളുടെ മക്കളേയും ചേര്‍ത്ത് പിടിച്ച് ഏതോ നാട്ടില്‍…നീയാണോ നല്ലൊരു ഭര്‍ത്താവ്…?നീയാണോ നല്ലൊരു പിതാവ്…?നീയാണോ നല്ലൊരു കലാകാരന്‍…?മനുഷ്യനായാല്‍ ആദ്യം വേണ്ടത് സത്യസന്ധത…പിന്നെ വേണ്ടത് നല്ലൊരു സംസ്‌ക്കാരം… നിന്റെ സത്യസന്ധതയും, സംസ്‌ക്കാരവും നീ തന്നെ ലോകത്തോട് വിളിച്ചു പറഞ്ഞതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്…ഇനി ഞാനായിട്ട് ഒന്നും വിശദീകരിക്കേണ്ടല്ലോ…

ഇന്ന് നിന്റെ ലൈവ് കാണും വരെ നമ്മുടെ മകളെക്കരുതി നിന്നോട് എല്ലാം ക്ഷമിച്ച് ഒരുമിച്ച് മുന്നോട്ട് ജീവിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു…എന്റെ മകള്‍ക്കും വേണ്ട……നീ എന്നേക്കാള്‍ എല്ലാമുള്ള വീണയോടൊപ്പം ജീവിച്ചോളൂ…നിനക്കും, വീണാ ഇലന്തൂര്‍ എന്ന നീ വിളിച്ചോണ്ട് പോയ നിന്റെ കാമുകിയ്ക്കും നല്ലൊരു ജീവിതം ആശംസിക്കുന്നു…എന്റെ ശാപമല്ല,,,നമ്മുടെ മകളുടെ മനസ്സിന്റെ വേദന നിനക്ക് നാശത്തിന് വഴിയാകാതിരിക്കട്ടെ…എന്നാണ് തനൂജ കുറിച്ചത്.

കപട മുഖംമൂടി വെച്ച് ചാനലുകള്‍ വഴി ജനത്തെ ചിരിപ്പിക്കുന്ന ചതിയന്റെ യഥാര്‍ത്ഥ മുഖം എല്ലാവരും തിരിച്ചറിയണം. ഏഷ്യാനെറ്റില്‍ കോമഡി സ്റ്റാര്‍ഴ്‌സ് എന്ന പ്രോഗ്രാമിലൂടെ പ്രശസ്തനായ ‘ജിനു കോട്ടയം’ എന്ന ചതിയന്റെ ഭാര്യയാണ് ഞാന്‍. ഞാനും ഒരു കലാകാരിയാണ്. എന്റെ മകള്‍ക്കും കലാവാസനയുണ്ട്.

അവളേയും നിങ്ങളൊക്കെ കോമഡി സ്റ്റാഴ്‌സിലൂടെ കണ്ടു കാണും. ഇപ്പോള്‍ എന്നെയും, എന്റെ കുഞ്ഞു മകളേയും ഉപേക്ഷിച്ച്, ഞങ്ങളെ പെരുവഴിയില്‍ തള്ളി ജിനു മറ്റൊരാളുടെ ഭാര്യയും, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരുവളേയും കൊണ്ട് ഒളിച്ചോടിയിരിക്കുകയാണ്. ഞാനും മകളും വാടക വീട്ടില്‍ നിന്നും വാടക കുടിശ്ശിക വന്നത് കാരണം പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ട ഗതികേടിലാണ്.

ആഹാരം കഴിക്കാന്‍ പോലും ഗതിയില്ലാതെ ദാരിദ്ര്യത്തിലാണ്. എന്തു ചെയ്യണമെന്നറിയില്ല. നിയമപരമായി പല വാതിലുകളും മുട്ടിയിട്ടും ആരും സഹായിക്കുന്നില്ല. മകളുടെ മുഖം കാണുമ്പോള്‍ ആ.ത്മഹ.ത്യ ചെയ്യാന്‍ തോന്നുന്നില്ല. ഞങ്ങള്‍ക്ക് ജീവിക്കാന്‍ ഒരുപാട് കൊതിയുണ്ട്. ആകെ വല്ലാത്ത ഒരു ഗതികെട്ട അവസ്ഥയിലാണ്. പ്രിയപ്പെട്ടവരേ നിങ്ങളുടെ കൂടെപ്പിറപ്പായി കണ്ട് ഞങ്ങളെ സഹായിക്കണം. എനിക്കെന്റെ ഭര്‍ത്താവിനേയും, എന്റെ മകള്‍ക്ക് അവളുടെ അച്ഛനേയും വേണം. പ്രിയ സഹോദരങ്ങളേ, ഞങ്ങളെ നിങ്ങള്‍ സഹായിക്കണം. എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ദയവായി ആറന്മുള പോ.ലീ.സ് സ്റ്റേഷനുമായി ബന്ധപ്പെടുക എന്നായിരുന്നു തനൂജ ആദ്യം പങ്കുവെച്ച കുറിപ്പ്.

Vijayasree Vijayasree :