‘ചില സഖാക്കള്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. പടം തന്നെ വെച്ച് കത്തിച്ചു. അതാണ് സ്നേഹം’; എല്‍ഡിഎഫ് വിജയാഘോഷത്തെ പരിഹസിച്ച് അലി അക്ബര്‍

നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ചരിത്ര വിജയം ദീപശിഖ തെളിയിച്ച് ആഘോഷിച്ചിച്ചിരുന്നു. ഇപ്പോഴിതാ അതിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അലി അക്ബര്‍.

‘ചില സഖാക്കള്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. പടം തന്നെ വെച്ച് കത്തിച്ചു. അതാണ് സ്നേഹം’ എന്നാണ് അലി അക്ബറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ഇന്നലെ മുഖ്യമന്ത്രിയടക്കം ഇടതു മുന്നണി നേതാക്കളും പ്രവര്‍ത്തകരും വീടുകളില്‍ ദീപം തെളിയിച്ചാണ് വിജയം ആഘോഷിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബംഗങ്ങളും ക്ലിഫ് ഹൗസിലാണ് ദീപം തെളിയിച്ചത്.

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വിജയദിനാഘോഷത്തില്‍ പങ്കെടുത്തു.

എകെജി സെന്ററില്‍ സംഘടിപ്പിച്ച വിജയദിനാഘോഷത്തില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പങ്കെടുത്തു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഫലപ്രഖ്യാപന ദിനത്തില്‍ എല്ലാ വിധ ആഘോഷങ്ങളും എല്‍ഡിഎഫ് ഒഴിവാക്കിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് തുടര്‍ഭരണമെന്ന ചരിത്രനേട്ടം വീടുകളില്‍ ദീപം തെളിയിച്ച് ആഘോഷിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചത്.

Vijayasree Vijayasree :