ജല്ലിക്കട്ട് എന്ന സിനിമയ്ക്ക് ഓസ്‌കാര്‍ എന്‍ട്രി കിട്ടിയപ്പോള്‍ പൊട്ടന് ലോട്ടറി അടിച്ച അവസ്ഥയായിരുന്നു തനിക്ക്, തുറന്ന് പറഞ്ഞ് ആന്‍ണി വര്‍ഗീസ്

ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ആന്റണി വര്‍ഗീസ്. ഇപ്പോഴിതാ ജല്ലിക്കട്ട് എന്ന സിനിമയ്ക്ക് ഓസ്‌കാര്‍ എന്‍ട്രി കിട്ടിയപ്പോള്‍ പൊട്ടന് ലോട്ടറി അടിച്ച അവസ്ഥയായിരുന്നു തനിക്കെന്ന് പറയുകയാണ് ആന്റണി വര്‍ഗീസ്.

‘എന്റെ എല്ലാ സിനിമകള്‍ക്കും ഒരേ ടോണാണ് എന്ന് പറയുന്നവരുണ്ട്. ഒന്നും ഞാന്‍ മനഃപൂര്‍വം ചെയ്യുന്നതല്ല. എനിക്ക് അധികവും വരുന്ന തിരക്കഥകള്‍ ആ ഒരു ടൈപ്പ് കഥകളാണ്.

അതില്‍ നിന്ന് ഞാന്‍ എനിക്ക് ചെയ്യാന്‍ കഴിയുന്ന കഥകള്‍ തിരഞ്ഞെടുക്കുന്നു. അതില്‍ കൂടുതലൊന്നും നോക്കാറില്ല. അല്ലാതെ ഇങ്ങനത്തെ കഥാപാത്രം മാത്രമേ ചെയ്യുകയൊള്ളുവെന്ന നിര്‍ബന്ധമില്ല.

അങ്കമാലി കഴിഞ്ഞ് ഒരുപാട് തിരക്കഥകള്‍ വായിച്ചു. ലിജോ ചേട്ടന്‍ പറഞ്ഞു ഇങ്ങനെയൊരു കഥയുണ്ട് നമുക്ക് ചെയ്യാം എന്ന്. ജല്ലിക്കട്ടിന്റെ കാര്യത്തില്‍ എനിക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല, ബാക്കിയെല്ലാ സിനിമയും തിരക്കഥ ഇഷ്ടപ്പെടുകയും എനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന് തോന്നിയതുകൊണ്ടും ചെയ്തതാണ്.

ആദ്യ സിനിമയായ അങ്കമാലി ഡയറീസിലെ കഥാപാത്രമായ പെപ്പെയുടെ പേരിലാണ് താരം അറിയപ്പെടുന്നത്. അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകര്‍ കണ്ടതില്‍ നിന്നും വ്യത്യസ്തമായാണ് ജല്ലിക്കെട്ട് എന്ന ചിത്രത്തില്‍ പെപ്പെ പ്രത്യക്ഷപ്പെട്ടത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. മെയ് ഒന്നിന് അച്ഛന്റെ ചിത്രവും ഒരു കുറിപ്പും ആന്റണി പങ്കുവെച്ചത് ഏറെ വൈറലായിരുന്നു.

Vijayasree Vijayasree :