‘രാവണന്റെ’ മരണ വാര്‍ത്ത അസംബന്ധം; വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സുനില്‍ ലാഹിരി

രാമായണം പരമ്പരയില്‍ രാവണനായി ശ്രദ്ധനേടിയ നടന്‍ അരവിന്ദ് ത്രിവേദിയുടെ മരണവാര്‍ത്ത അസംബന്ധമെന്ന് സഹപ്രവര്‍ത്തകനായ സുനില്‍ ലാഹിരി.

രാമായണത്തില്‍ ലക്ഷ്മണനെ അവതരിപ്പിച്ചത് ലാഹിരിയായിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അരവിന്ദ് ത്രിവേദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു നടന്റെ കുറിപ്പ്.

‘ഈ കോവിഡ് ഭീതിയ്ക്കിടെ അരവിന്ദ് ത്രിവേദിയുടെ മരണവാര്‍ത്ത പ്രചരിക്കുകയാണ്. എന്നാല്‍ അത് തെറ്റാണ്, വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണം.

ദൈവാനുഗ്രഹത്താല്‍ അരവിന്ദ് ജി സുഖമായിരിക്കുന്നു. നമുക്ക് ദൈവത്തോട് അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കാം’. എന്നും സുനില്‍ ലാഹിരി കുറിച്ചു.

അരവിന്ദ് ത്രിവേദിക്ക് നേരെ ഇത്തരം വാര്‍ത്തകള്‍ ഉയരുന്നത് ഇതാദ്യമല്ല. സമാനമായ ഒരു സംഭവം കഴിഞ്ഞ മെയ് മാസത്തിലും നടന്നിരുന്നു. ഒടുവില്‍ അഭ്യൂഹങ്ങള്‍ ഇല്ലാതാക്കാന്‍ നടന്റെ അനന്തരവന്‍ കൗസ്തുബ് ത്രിവേദി ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു.

Vijayasree Vijayasree :