ഓക്‌സിജന്‍ സിലണ്ടറുകള്‍ എത്തിച്ചു നല്‍കി സോനു സൂദ്, രക്ഷിച്ചത് 22 പേരുടെ ജീവന്‍

കോവിഡ് രണ്ടാം തരംഗം രാജ്യത്താകെ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സഹായഹസ്തവുമായി ബോളിവുഡ് നടന്‍ സോനു സൂദ്. സോനുവും കൂട്ടരും ഇന്നലെ ബാംഗ്ലൂര്‍ ആശുപത്രിയിലേക്ക്് അത്യാവശ്യമായി വേണ്ട ഓക്സിജന്‍ സിലിന്‍ഡറുകള്‍ എത്തിച്ചു നല്‍കി.

ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ഏകദേശം 22 പേരുടെ ജീവന്‍ അപകടത്തിലായിരുന്നു. ഓക്സിജന്‍ ഇല്ലാത്തതിനാല്‍ രണ്ട് പേര്‍ മരണപ്പെട്ടപ്പോഴാണ് ആര്‍ക്ക് ആശുപത്രിയില്‍ നിന്നും സോനൂ സൂദ് ചാരിറ്റി ഫൗണ്ടേഷനിലേക്ക് ഓക്സിജന്‍ അത്യാവശ്യമായി വേണമെന്ന ആവശ്യപ്പെട്ട ഫോണ്‍ വരുന്നത്.

അപ്പോള്‍ തന്നെ സോനു സൂദിന്റെ ടീം ഓക്സിജന് വേണ്ടിയുള്ള പ്രവര്‍ത്തനം ആരംഭിച്ചു. കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 15 ഓക്സിജന്‍ സിലിന്‍ഡറുകളാണ് അവര്‍ ആശുപത്രിയിലേക്ക് എത്തിച്ച

‘ഇത് ടീം വര്‍ക്കും നമ്മുടെ രാജ്യത്തെ ജനങ്ങളെ സഹായിക്കണം എന്ന മനോഭാവവും കാരണം സംഭവിച്ചതാണ്. ഞങ്ങള്‍ക്ക് ഫോണ്‍ വന്ന നിമിഷം തന്നെ സംഭവം ശരിയാണോ എന്ന തിരക്കുകയും, പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

എന്റെ ടീം രാത്രി മുഴുവനും മറ്റൊന്നും ചിന്തിക്കാതെ ഓക്സിജന്‍ ലഭിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചു. അതില്‍ എന്തെങ്കിലും പിഴവ് വന്നിരുന്നെങ്കില്‍ ഒരുപാട് പേര്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടേനെ.’എന്ന് സോനു പറഞ്ഞു.

Vijayasree Vijayasree :