പ്രശസ്ത ബോളിവുഡ് എഡിറ്റര്‍ ആയ അജയ് ശര്‍മ കോവിഡ് ബാധിച്ച് അന്തരിച്ചു. കോവിഡ് ബാധിതനായി ഡല്‍ഹിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ ആയിരുന്നു അന്ത്യം.

കോവിഡ് രൂക്ഷമായി കഴിഞ്ഞ രണ്ടാഴ്ച്ചയായി ഐസിയുവിലായിരുന്നു അജയ് ശര്‍മയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബോളിവുഡിലെ ശ്രദ്ധേയമായ നിരവധി സിനിമകളുടെ എഡിറ്ററായിരുന്നു അജയ് ശര്‍മ. ലുഡോ, ജഗ്ഗാ ജാസൂസ്, കാര്വാന്, ഇന്ദൂ കി ജവാനി, പ്യാര് കാ പഞ്ച്നമ 2, തും മിലേ തുടങ്ങി നിരവധി സിനിമകളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
താപ്സി പന്നു നായികയായ രശ്മി റോക്കറ്റാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ ലോക്ക്ഡൗണിന് ശേഷമാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.