ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്്തിരുന്ന പരമ്പരയായിരുന്ന പരസ്പരം എന്ന സീരിയലിലൂടെ തന്നെ മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗായത്രി അരുണ്‍.

മമ്മൂട്ടിയുടെ വണ്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലും ശക്തമായ കഥാപാത്രവുമായി ഗായത്രി അരുണ്‍ എത്തിയിരുന്നു. സോഷയ്ല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ ട്രഡീഷണല്‍ സാരിയില്‍ എത്തിയ ഗായത്രിയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. മനോഹരമായ ഓറഞ്ച് ഗ്രീന്‍ കോംമ്പിനേഷനിലുള്ള ട്രെഡീഷണല്‍ സാരിയിലാണ് പ്രത്യക്ഷപ്പെട്ടത്.
പരമ്പരാഗത തരത്തിലുള്ള സാരിക്ക് ചേരുന്ന പരമ്പരാഗത രീതിയില്‍ തന്നെയുള്ള ആഭരണങ്ങളും അണിഞ്ഞു നില്ക്കുന്ന ഗായത്രിയുടെ ചിത്രം ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.