മേഘ്നരാജും നസ്രിയയും തമ്മിലുള്ള സൗഹൃദം എല്ലാവര്ക്കും അറിയുന്നതാണ്.
അപ്രതീക്ഷിതമായി മേഘ്നയുടെ ജീവിതത്തിലുണ്ടായ പ്രതിസന്ധിഘട്ടത്തിലും താങ്ങും തണലുമായി നിന്നിരുന്നു. ഇപ്പോഴിതാ മേഘ്നയുടെ ജന്മദിനത്തില് നസ്രിയ പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
എന്റെ ധീയ്ക്ക് ജന്മദിനാശംസകള്, എന്നെന്നും നിന്നെ സ്നേഹിക്കുന്നു’ എന്നാണ് നസ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുെവച്ചത്.
എന്റെ ബേബി ഗേളിന് നന്ദി എന്നാണ് പോസ്റ്റിന് മേഘ്ന നല്കിയ മറുപടി. മേഘ്നയുടെ 31-ാം ജന്മദിനമാണ് ഇന്ന്.
കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു മേഘ്ന ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ദിവസങ്ങള്‍ക്കകമായിരുന്നു നടന്റെ വിയോഗം.
