പിണറായി വിജയനും അദ്ദേഹം നയിച്ച ഇടതുപക്ഷത്തിനും എല്ലാ വിജയികള്‍ക്കും ആശംസകളുമായി ഉണ്ണി മുകുന്ദന്‍

നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരള രാഷ്ട്രീയ ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ് ഇടതുപക്ഷം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയത്തില്‍ ആസംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തിയത്.

ഇപ്പോഴിതാ വിജയത്തില്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്.

ബഹുമാനപെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അദ്ദേഹം നയിച്ച ഇടതുപക്ഷത്തിനും എല്ലാ വിജയികള്‍ക്കും ആശംസകള്‍ എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ കുറിച്ചത്.

ഇടതുപക്ഷത്തിന്റെ വിജയത്തില്‍ മലയാള സിനിമ മേഖലയില്‍ നിന്ന് നിരവധിപേര്‍ ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു. ‘കരുതലോടെ നയിച്ചതിന് കേരളം നന്ദിയും സ്‌നേഹവും അറിയിക്കുന്നു എന്ന് വിധി’, എന്നായിരുന്നു നടി മാല പാര്‍വതി കുറിച്ചത്.

‘വിജയിച്ച എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍.. ഭരണം നിലനിര്‍ത്തിയ സര്‍ക്കാരിനും ആശംസകള്‍!’എന്ന് ടൊവീനോ തോമസും പ്രതികരിച്ചു.

Vijayasree Vijayasree :