ചാണകം ചവിട്ടിക്കാതെ കേരളത്തെ കാത്തതിന് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, ഫേസ്ബുക്ക് കുറിപ്പുമായി ഹരീഷ് പേരടി

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്ത് വരുമ്പോള്‍ ഒരു സീറ്റ് പോലും ലഭിക്കാതെ പോയ ബിജെപിയെ പരിഹസിച്ച് ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരടി ഇതേ കുറിച്ച് പറഞ്ഞത്.

‘ഷാഫി പറമ്ബില്‍, വി. ശിവന്‍കുട്ടി, പി. ബാലചന്ദ്രന്‍…ചാണകം ചവിട്ടിക്കാതെ കേരളത്തെ കാത്തതിന് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല…’ എന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

സംസ്ഥാനത്ത് ബി ജെ പി ഏറ്റവുമധികം പ്രതീക്ഷ വച്ചിരുന്ന നേമം, പാലക്കാട്, തൃശൂര്‍ എന്നീ മണ്ഡലങ്ങളില്‍ അവസാന ലാപ്പില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു.

നേമത്ത് സിപിഎം സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിയാണ് കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയത്. പാലക്കാട് ഇ ശ്രീധരനെ പരാജയപ്പെടുത്തിയതാകട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്ബിലും.

Vijayasree Vijayasree :