താടിക്ക് താഴേക്ക് മാസ്‌ക് വലിച്ചിടുമ്പോള്‍, നിയന്ത്രണങ്ങളൊക്കെ ലംഘിക്കുമ്പോള്‍, നമ്മുടെ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും കുറിച്ച് ഒരു നിമിഷം ചിന്തിക്കണം

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ഭീകരമാം വിധം രൂക്ഷമാകുകയാണ്. കോവിഡ് ക്രമാതീതമായി വര്‍ദ്ധിക്കുന്ന ഈ സാഹചര്യത്തില്‍ കൂടുതല്‍ പേരും മാസ്‌ക് ധരിക്കാനോ നിബന്ധനകള്‍ പാലിക്കുവാനോ തയ്യാറാകുന്നില്ല.

നിരവധി പേരാണ് ദിനം പ്രതി മരണപ്പെടുന്നത്. എന്നാല്‍ ഇപ്പോഴിതാ ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി കരീന കപൂര്‍. 

രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധിയുടെ അപകടവും ആഴവും ചിലര്‍ക്ക് ഇപ്പോഴും മനസിലാകുന്നില്ല എന്നത് ചിന്തിക്കാന്‍ പോലുമാകുന്നില്ല. 

അടുത്ത തവണ നിങ്ങള്‍ പുറത്തു പോകുമ്പോള്‍, അല്ലെങ്കില്‍ താടിക്ക് താഴേക്ക് മാസ്‌ക് വലിച്ചിടുമ്പോള്‍, നിയന്ത്രണങ്ങളൊക്കെ ലംഘിക്കുമ്പോള്‍, നമ്മുടെ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും കുറിച്ച് ഒരു നിമിഷം ചിന്തിക്കണം. 

അവര്‍ ശാരീരകമായും മാനസികമായും അത്രയും തളര്‍ന്നിരിക്കുകയാണ്. ബ്രേക്കിംഗ് പോയിന്റില്‍ എത്തി നില്‍ക്കുകയാണവര്‍. 

ഈ സന്ദേശം വായിക്കുന്ന ഓരോരുത്തരും ബ്രേക്കിംഗ് ദ ചെയിനില്‍ ഉത്തരവാദിത്തമുള്ളവരാണ്. ഇന്ത്യയ്ക്ക് മറ്റെപ്പോഴേത്തേക്കാളും കൂടുതലായി നിങ്ങളെ ഇപ്പോള്‍ ആവശ്യമുണ്ട്. എന്നാണ് കരീന കുറിച്ചത്. 

Vijayasree Vijayasree :