ആ സിനിമ പോലെ ഞാന്‍ ആസ്വദിച്ചു ചെയ്ത മറ്റൊരു സിനിമയില്ല, ലാലേട്ടനെ തെറി പറയുന്ന സീനൊക്കെ എനിക്ക് ഭംഗിയായി പറയാന്‍ കഴിഞ്ഞു

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ചിത്രം. എത്രകാലങ്ങള്‍ കഴിഞ്ഞാലും സിനിമയും ഗാനങ്ങളും ഇന്നും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ഇപ്പോഴിതാ സിനിമയില്‍ താന്‍ അഭിനയിച്ച  ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് എത്തിയിരിക്കുകയാണ് നടി രഞ്ജിനി.

ചിത്രം എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ഭാഷ വലിയ പ്രശ്‌നമായിരുന്നു. അന്ന് എന്നെ സഹായിച്ച ആ സിനിമയുടെ അസോസിയേറ്റ് സംവിധായകന്‍ വി.ആര്‍ ഗോപാലകൃഷ്ണന്‍ സാറിനെ എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. 

അത്രത്തോളം അദ്ദേഹം എനിക്ക് വേണ്ടി ബുദ്ധിമുട്ടിയിട്ടുണ്ട്. ഓരോ സംഭാഷണങ്ങളും അദ്ദേഹം എനിക്ക് അത്രത്തോളം ക്ഷമയോടെ പറഞ്ഞു തന്നു. 

അതില്‍ ലാലേട്ടനെ തെറി പറയുന്ന സീനൊക്കെ എനിക്ക് ഭംഗിയായി പറയാന്‍ കഴിഞ്ഞു. പട്ടി, തെണ്ടി, എന്നൊക്കെയുള്ള വിളി ഞാന്‍ പഠിച്ചെടുത്തു. ആ സിനിമ പോലെ  ഞാന്‍ ആസ്വദിച്ചു ചെയ്ത  മറ്റൊരു സിനിമയില്ല”എന്നും രഞ്ജിനി പറയുന്നു.

Vijayasree Vijayasree :