ക്ഷേത്രത്തിലും ഉയരത്തിലാണോ സലിംകുമാര്‍ വീട് പണിഞ്ഞത് എന്നു നോക്കി നടക്കലാണോ ദൈവത്തിന്റെ ജോലി; വീടു പണിതപ്പോള്‍ അന്ധവിശ്വസവുമായി ചിലര്‍ എത്തിയതിനെ കുറിച്ച് സലിം കുമാര്‍

തന്റെ വീട് പണിതപ്പോള്‍ ചിലര്‍ അന്ധവിശ്വാസവുമായി ചിലര്‍ എത്തിയിരുന്നു എന്ന് നടന്‍ സലിം കുമാര്‍. ‘വീടു പണിതു തുടങ്ങിയപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ വന്നു പറഞ്ഞു, ‘വീടിന്റെ ഇടതുവശത്ത് അമ്പലമാണ്.

അതിനേക്കാള്‍ ഉയരത്തില്‍ രണ്ടു നില വീട് പണിതതു കൊണ്ട് ഒരു പ്രൊഫസര്‍ ഇവിടെ മരിച്ചു. അതു കൊണ്ടു സൂക്ഷിക്കണം’ എന്നൊക്കെ.

ശിവന്റെ മകള്‍ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ലോകം കീഴടക്കാന്‍ കഴിവുള്ള രാവണനെ തള്ളവിരല്‍ കൊണ്ടു ഞെരിച്ചമര്‍ത്തിയ ആളാണ് ശിവന്‍. അങ്ങനെയൊരാളുടെ മകള്‍ ഈ പാവം എന്നോടു വാശി പിടിക്കാന്‍ വരുമോ? അങ്ങനെ വന്നാല്‍ ഞാനൊരു സംഭവമാണല്ലോ. അതൊന്നുറപ്പിക്കണമെന്നു തീരുമാനിച്ചു.

പുതിയ വീട്ടില്‍ താമസിച്ച് അധികം വൈകാതെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കിട്ടി. ആദ്യ പ്രളയത്തില്‍ ഈ ഉപദേശിച്ചവര്‍ തന്നെ രക്ഷപ്പെടാന്‍ എന്റെ വീടിന്റെ രണ്ടാംനിലയിലായിരുന്നു താമസം.

നൂറായിരം ജോലികളില്ലേ ദൈവങ്ങള്‍ക്ക്. ക്ഷേത്രത്തിലും ഉയരത്തിലാണോ സലിംകുമാര്‍ വീട് പണിഞ്ഞത് എന്നു നോക്കി നടക്കലാണോ ദൈവത്തിന്റെ ജോലി. ഞാന്‍ ഈശ്വരവിശ്വാസിയാണ്. പക്ഷേ, അന്ധവിശ്വാസം തീരെയില്ല.’ എന്നും സലിം കുമാര്‍ പറയുന്നു

Vijayasree Vijayasree :