‘അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വരത്തിന്റെ സൈറണ്‍ കേള്‍ക്കാം’; ബ്രേക്ക് ദ ചെയ്ന്‍ കാമ്പെയിന്റെ പോസ്റ്റര്‍ പങ്കുവെച്ച് മോഹന്‍ലാല്‍

കോവിഡ് രണ്ടാം തരംഗം ശക്തിയായി വ്യാപിക്കുന്നതിനിടെ സുരക്ഷിതമായി വീട്ടിലിരിക്കാന്‍ മലയാളികളെ ഓര്‍മപ്പെടുത്തി മോഹന്‍ലാല്‍. ബ്രേക്ക് ദ ചെയ്ന്‍ കാമ്പെയിന്റെ പോസ്റ്റര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു കൊണ്ടാണ് മോഹന്‍ലാല്‍ ഈ സന്ദേശം പങ്കുവച്ചത്.

നാടോടിക്കാറ്റ് എന്ന സിനിമയിലെ തന്റെ ഡയലോഗ് വച്ചുള്ള പോസ്റ്ററാണ് താരം ഷെയര്‍ ചെയ്തത്. ‘അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വരത്തിന്റെ സൈറണ്‍ കേള്‍ക്കാം’ എന്ന സന്ദേശത്തോടൊപ്പം മോഹന്‍ലാലിന്റെ കാര്‍ട്ടൂണ്‍ ചിത്രവുമുണ്ട്.

ആളുകളെ ചിരിപ്പിക്കുന്നതിന്റെ കൂടെ ചിന്തിപ്പിക്കുവാനും കോവിഡിന്റെ ഭീകതയെ കുറിച്ച് ഓര്‍മിപ്പിക്കുവാനും ചിത്രം ഏറെ സഹയാകരമാകും. മാത്രമല്ല, മാസ്‌ക് ഉപയോഗിക്കാനും ഇടയ്ക്കിടെ കൈ കഴുകാനും മോഹന്‍ലാല്‍ പറയുന്നുണ്ട്.

അതേസമയം സംസ്ഥാനത്ത് പ്രതിദിനം 30000ല്‍ അധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആളുകള്‍ ആരോഗ്യപ്രവര്‍ത്തകരോടും പോലീസിനോടും സഹകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Vijayasree Vijayasree :