മലയാളികള്‍ക്കേറെ ഇഷ്ടമുള്ള നായികമാരില്‍ ഒരാളാണ് അനുഷ്‌ക ഷെട്ടി. ബാഹുബലിയിലെ ദേവസേനയായും നിരവധി മികച്ച ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കാന്‍ അനുഷ്‌കയ്ക്ക് കാലതാമസം ഒന്നും തന്നെ വേണ്ടി വന്നില്ല.
ബാഹുബലി നായകന്‍ പ്രഭാസും അനുഷ്‌കയും തമ്മില്‍ പ്രണയമാണെന്ന് പ്രചരണമുണ്ടായിരുന്നു. ഇരുവരേയും പല വേദികളും ഒരുമിച്ച് കണ്ടതായിരുന്നു ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് കാരണം. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്നത് വ്യാജ വാര്‍ത്തയാണെന്ന് ഇരുവരും അപ്പോഴെല്ലാം തിരുത്തുകയായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ അനുഷ്‌ക വിവാഹിതയാകുന്നു എന്നുള്ള വാര്‍ത്തകളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനുമായി അനുഷ്‌ക ഉടനെ കല്യാണം കഴിക്കുമെന്നാണ് പ്രചരണങ്ങള്‍. വരന് അനുഷ്‌കയേക്കാള്‍ പ്രായം കുറവാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാര്‍ത്തയോട് അനുഷ്‌ക ഉടനെ തന്നെ പ്രതികരിക്കുമെന്നും വ്യക്ത വരുത്തുമെന്നുമുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.
നേരത്തെ ഒരു ക്രിക്കറ്റ് താരവുമായി അനുഷ്‌ക പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടാകുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട് ഈ വാര്‍ത്ത നിഷേധിച്ച് അനുഷ്‌ക തന്നെ രംഗത്ത് എത്തുകയായിരുന്നു. രാഘവേന്ദ്ര റാവുവിന്റെ മകനും അനുഷ്‌കയും പ്രണയം ആണെന്നും പ്രചരണം നടത്തിയിരുന്നു. എന്നാല്‍ അതും വ്യാജ വാര്‍ത്തയാണെന്ന് തെളിഞ്ഞു.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ഉണ്ണി മുകുന്ദന്‍ അനുഷ്‌കയെ കുറിച്ച് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെലുങ്കിലൊരുക്കിയ ബാഗമതി എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. പിന്നാലെ ഇരുവരുടെയും പേരുകള്‍ വെച്ച് ഗോസിപ്പുകളും വന്നു. എന്നാല്‍ ഒരു വേള ഉണ്ണി മുകുന്ദന്‍ തന്നെ വാര്‍ത്തയോട് പ്രതികരിച്ചിരുന്നു.
അനുഷ്‌കയ്ക്കൊപ്പം വളര്‍ന്നൊരു നടന്‍ ആയിരുന്നു താനെങ്കില്‍ അവരെ വിവാഹം കഴിക്കുമായിരുന്നു എന്നാണ് ഉണ്ണി പറഞ്ഞിത്. അനുഷ്‌കയുടെ വിവാഹം ഇനിയും കഴിയാത്തത് കൊണ്ട് ഉണ്ണിയ്ക്ക് നോക്കാമെന്നും ആരാധകര്‍ പറയുന്നുണ്ട്.
‘സ്റ്റാര്‍ഡം ആസ്വദിക്കുന്ന നടിയാണ് അനുഷ്‌ക. ബാഗമതി ആദ്യം എനിക്കൊരു കോമേഷ്യല്‍ സിനിമ ആയിരുന്നു. പിന്നെ അനുഷ്‌ക ഷെട്ടി എന്ന നടി ബാഹുബലി കഴിഞ്ഞ് അഭിനയിക്കുന്ന സിനിമ ആണെന്നുള്ളത് കൊണ്ട് എനിക്കും പ്രഷര്‍ ഒക്കെ വന്നിരുന്നു.
പുരുഷ-സ്ത്രീ ഭേദമന്യേ ഞാന്‍ ഒരുപാട് പേരെ കണ്ടിട്ടുണ്ടെങ്കിലും അനുഷ്‌കയില്‍ വീണ് പോയി. കുറച്ച് പ്രായം കൂടി പോയി. പ്രായം ഒരു വിഷയമല്ല. എന്നാല്‍ അവരൊരു സൂപ്പര്‍ നായികയാണ്. ഞാനും അതുപോലൊരു ലെവലില്‍ ആയിരുന്നെങ്കില്‍ എന്തായാലും പ്രൊപ്പോസ് ചെയ്യുന്ന രീതിയിലേക്ക് എത്തുമായിരുന്നു. അവര്‍ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്.
സിനിമയിലെ സ്പോട്ട് ബോയി മുതല്‍ സംവിധായകന്മാരെയും നടന്മാരെയുമെല്ലാം ഒരുപോലെയാണ് അനുഷ്‌ക കാണുന്നത്. എല്ലാവരും അങ്ങനെയൊക്കെ തന്നെയാണ്. പക്ഷെ ആദ്യത്തെ ഒരാഴ്ച കഴിയുമ്പോള്‍ എല്ലാവരും തിരക്കുകളിലേക്ക് പോകും. പിന്നെ സംവിധായകനോ മറ്റ് വേണ്ടപ്പെട്ടവരോട് മാത്രമേ സംസാരിക്കൂ.
എന്നാല്‍ പത്ത് മാസത്തോളം ബാഗമതിയുടെ ഷൂട്ടിങ് ഉണ്ടായിരുന്നു. ഇത്രയും കാലം ഒരാള്‍ക്ക് അതുപോലെ അഭിനയിക്കാന്‍ കഴിയില്ലല്ലോ എന്ന് ഉണ്ണി മുകുന്ദന്‍ ചോദിക്കുന്നു. സ്വഭാവത്തില്‍ കള്ളത്തരമുണ്ടെങ്കില്‍ അത് ഒരാഴ്ച കൊണ്ട് പൊളിഞ്ഞ് വീഴും. സ്ത്രീ എന്ന നിലയില്‍ അവരെ ബഹുമാനിക്കുന്നു. മറ്റ് പലര്‍ക്കും കണ്ട് പഠിക്കാവുന്ന റഫറന്‍സാണ് അനുഷ്‌കയെന്നും ഉണ്ണി പറയുന്നു.
അനുഷ്‌കയ്ക്ക് സിനിമ സിനിമയാണ്. വ്യക്തി വ്യക്തിയാണ്. അനുഷ്‌ക എന്ന നടി ചെയ്യുന്നതല്ല അനുഷ്‌ക എന്ന പെണ്‍കുട്ടി ചെയ്യുന്നത്. വ്യക്തിപരമായി ഒരു താരജാഡയും ഇല്ലാത്ത ആളാണ്.
സിനിമയില്‍ അഭിനയിക്കാത്ത പെണ്‍കുട്ടി ജീവിക്കുന്നത് പോലെയാണ് അവര്‍ ജീവിക്കുന്നത്. സിനിമയിലുള്ള ആ സ്റ്റാര്‍ഡം എല്ലാവര്‍ക്കും ജീവിതത്തിലേക്കും വന്ന് പോകും. എന്നാല്‍ അതിനെ രണ്ടും വേറിട്ട് കാണാന്‍ കഴിയുന്നതാണ് അനുഷ്‌കയില്‍ നിന്നും പഠിച്ച കാര്യമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു.