രാജ്യത്ത് പരക്കം പായുന്ന ജനങ്ങള്‍ക്ക് നിങ്ങളോട് ഒന്ന് മാത്രമേ പറയാനുള്ളൂ; മോഡിയെ വിമര്‍ശിച്ച് സ്വര ഭാസ്‌കര്‍

രാജ്യത്ത്് രണ്ടാം ഘട്ട കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് നടി സ്വരാ ഭാസ്‌കര്‍. ‘മേരെ മെഹബൂബ് കയാമത്ത് ഹോഗി’ എന്ന കിഷോര്‍ കുമാറിന്റെ ഗാനം പങ്കുവെച്ചാണ് സ്വരയുടെ വിമര്‍ശനം.

രാജ്യത്തെ ജനങ്ങള്‍ക്ക് മോദിയോട് പറയാനുള്ളതാണ് ഈ ഗാനത്തിലുള്ളത് എന്നാണ് സ്വര പറയുന്നത്. ട്വിറ്ററിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്.

‘ആദരണീയനായ പ്രധാനമന്ത്രി മോദി ജീ. രാജ്യത്ത് പരക്കം പായുന്ന ജനങ്ങള്‍ക്ക് പറയാനുള്ളത്. അവരുടെ പേരിലാണ് നിങ്ങള്‍ രണ്ടാമതും വലിയ ഭൂരിപക്ഷത്തില്‍ വലിയ നാസികള്‍ക്കും, അത്തരം വിശ്വാസങ്ങള്‍ക്കും ഒപ്പം നിങ്ങള്‍ അധികാരത്തിലേറിയത്’

അതേസമയം രാജ്യത്ത് കോവിഡ് രോഗബാധ ഗുരുതരമായ ജില്ലകളില്‍ ലോക്ഡൗണിന് കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനം കടന്ന ജില്ലകള്‍ അടച്ചിടാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് 150 ജില്ലകളുടെ പട്ടിക കേന്ദ്രം തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ട്.

അവശ്യ സേവനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയുള്ള ലോക്ക്ഡൗണിനായാണ് നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപടികള്‍ ശുപാര്‍ശ ചെയ്തത്. അതേസമയം, സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുക.

Vijayasree Vijayasree :