കായം കുളം കൊച്ചുണ്ണി ആകാന്‍ തയ്യാറെടുത്ത് ചെമ്പന്‍ വിനോദ്

സിജു വില്‍സണ്‍ നായകനായി എത്തുന്ന വിനയന്‍ ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ടില്‍’ കായംകുളം കൊച്ചുണ്ണിയായി ചെമ്പന്‍ വിനോദ് എത്തുന്നു എന്ന് റിപ്പോര്‍ട്ട്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വേലായുധ പണിക്കര്‍ എന്ന ചരിത്ര നായകനായിട്ടാണ് സിജു വിത്സന്‍ എത്തുന്നത്. ഈ ചിത്രത്തിന് വേണ്ടിയുള്ള സിജു വിത്സന്റെ ശാരീരിക മാറ്റം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.

കയാദു ലോഹര്‍ എന്ന അന്യഭാഷാതാരമാണ് ചിത്രത്തിലെ നായിക. ചെമ്പന്‍ വിനോദിന്റെ കരിയറില്‍ ആദ്യമായിട്ടയാണ് ഒരു ചരിത്ര നായകന്റെ വേഷം കൈകാര്യം ചെയ്യുന്നത്.

വിനയന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മിക്കുന്നത് ഗോകുലം ഫിലിംസിന്റെ ബാന്നറില്‍ ഗോകുലം ഗോപാലനാണ്.
മലയാള സിനിമയില്‍ ഇതിനു മുന്‍പ് കായംകുളം കൊച്ചുണ്ണിയായി വേഷമിട്ടത് 1966 ല്‍ സത്യനും 2018 ല്‍ നിവിന്‍ പോളിയുമാണ്.

Vijayasree Vijayasree :