ബഗ്ഗി ഓടിച്ച് ലക്ഷ്മി നക്ഷത്ര; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ലക്ഷ്മി നക്ഷത്ര. ജനപ്രിയ പരിപാടിയായ സ്റ്റാര്‍ മാജിക്കിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ ലക്ഷ്മിയ്ക്ക് കഴിഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ലക്ഷ്മി തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. മാത്രമല്ല, ലക്ഷ്മിയ്ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്.

നിലവില്‍ അഞ്ച് ലക്ഷത്തിലധികം ഫോളേവേഴ്സ് ആണ് ചാനലിനുള്ളത്. കഴിഞ്ഞ ദിവസം താരം യൂട്യൂബിലൂടെ പങ്കുവച്ച വീഡിയോയാണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ബഗ്ഗി എന്ന വാഹനം ഓടിച്ചുകൊണ്ട് കോവളത്തെ റിസോര്‍ട്ട് വിശേഷങ്ങള്‍ പറയുന്ന ലക്ഷ്മിയെ ആണ് വീഡിയോയില്‍ കാണാനാകുക. റിസോട്ടുകളിലും റെയില്‍വേ സ്റ്റേഷനുകളിലും എയര്‍പോര്‍ട്ടുകളിലുമൊക്കെ ഉപയോഗിക്കുന്ന വാഹനമാണ് ബഗ്ഗി.

Vijayasree Vijayasree :