ഇക്കഴിഞ്ഞു പോയ വര്‍ഷം ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ മലയാള താരങ്ങളുടെ വിവരങ്ങള്‍ പങ്ക് വെച്ച് ഗൂഗിള്‍ ട്രെന്‍ഡ്‌സ്. ന്യൂസിലാന്‍ഡ്, ഒമാന്‍, കുവൈറ്റ്, യു എ ഇ, ബഹ്‌റൈന്‍, കാനഡ, ഖത്തര്‍, ഓസ്‌ട്രേലിയ, ബ്രിട്ടണ്‍, സൗദി അറേബ്യാ എന്നിവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞിരിക്കുന്നത് മോഹന്‍ലാലിനെയാണ്.
മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ഈ ലിസ്റ്റില്‍ രണ്ടാമനായി ഇടം നേടിയിരിക്കുന്നത് യുവ താരം ദുല്‍ഖര്‍ സല്‍മാനാണ്, ആരാധകരുടെ സ്വന്തം ഡിക്യു. ദുല്‍ഖറിന് ശേഷം മൂന്നാമതായി മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ഈ ലിസ്റ്റിലുണ്ട്. ഇറാനിലാണ് മമ്മൂട്ടി ഇവരേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത്. പാകിസ്ഥാന്‍, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ജര്‍മ്മനി, സിങ്കപ്പൂര്‍, ഫ്രാന്‍സ്, മലേഷ്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ ദുല്‍ഖര്‍ ആണ് മുന്നില്‍ നില്‍ക്കുന്നത്. ഗൂഗിള്‍ ട്രെന്‍ഡ്‌സ് പുറത്തു വിട്ട ഒഫീഷ്യല്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള വിവരങ്ങളാണ് ഇത്.