അഹാനയ്ക്ക് കോവിഡ് പോസിറ്റീവ്; ശേഷം ഏകാന്തതയിലെന്ന് താരം

ചലച്ചിത്ര താരം അഹാന കൃഷ്ണയ്ക്ക് കോവിഡ് പോസിറ്റീവ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് താന്‍ കോവിഡ് ടെസ്റ്റ് ചെയ്തതെന്നും അന്ന് മുതല്‍ കൈ്വാറന്റൈനില്‍ കഴിയുകയാണെന്നും അഹാന പറയുന്നു. കുറച്ച് ദിവസം മുമ്പ് കോവിഡ് ടെസ്റ്റ് ചെയ്തു. പോസിറ്റീവ് ആണ്. അതിന് ശേഷം ഏകാന്തതയില്‍, എന്റെ തന്നെ സാന്നിധ്യം ആസ്വദിച്ച് ഇരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി നല്ല ആരോഗ്യവതിയാണ്. നെഗറ്റീവ് ആകുമ്പോള്‍ എല്ലാരെയും അറിയിക്കുന്നത് ആണ്. എന്നും അഹാന ആരാധകരോട് പറഞ്ഞു. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു താരം ഇക്കാര്യം അറിയിച്ചത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അഹാനയ്ക്ക് നിരവധി പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്‌സ് ആയി ഉള്ളത്. താരം പങ്കിടുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. അഹാനയെ പോലെ തന്നെ കുടുംബത്തിലെ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. യൂ ട്യൂബില്‍ ഇവര്‍ അപ്ലോഡ് ചെയ്യാറുള്ള വീഡിയോ എല്ലാം തന്നെ അതിവേഗമാണ് വൈറലായി മാറുന്നത്.

Noora T Noora T :